#UnionBudget2018: ബജറ്റ് സ്ത്രീകള്‍ക്ക് ഇങ്ങനെ; അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

ഈ വര്‍ഷത്തെ ബജറ്റ് സ്ത്രീകളെ സംബന്ധിച്ച് ഗുണകരമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Last Updated : Feb 1, 2018, 04:16 PM IST
#UnionBudget2018: ബജറ്റ് സ്ത്രീകള്‍ക്ക് ഇങ്ങനെ; അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

ഈ വര്‍ഷത്തെ ബജറ്റ് സ്ത്രീകളെ സംബന്ധിച്ച് ഗുണകരമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീകള്‍ക്ക് ഗുണകരമായ അഞ്ചു പദ്ധതികള്‍ 

1. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എട്ടുകോടി സ്ത്രീകള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ 

2. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി സുകന്യ സമൃദ്ധി അക്കൌണ്ട് 2015 ല്‍ കൊണ്ടുവന്നു. 2017 നവംബര്‍ വരെ 1.26 കോടി അക്കൌണ്ടുകള്‍ തുറന്നു. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് 19,183 കോടി രൂപയുടെ സുരക്ഷയാണ് ഇതിലൂടെ ഉറപ്പു വരുത്തിയത്.

3.  ദേശീയ ഗ്രാമീണ ഉപജീവന മിഷന് വേണ്ടിയുള്ള തുക 2018-19 കാലഘട്ടത്തില്‍ 5750 കോടിയായി ഉയര്‍ത്തി. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള വകയിരുത്തല്‍ 2016-17 കാലഘട്ടത്തില്‍ 42,500 കോടിയായി. മുന്‍വര്‍ഷത്തേക്കാള്‍ 37% കൂടുതല്‍ ആണിത്. 2019 മാര്‍ച്ചോടെ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്കായുള്ള ലോണ്‍ തുക 75,000 കോടിയായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

4. ഔദ്യോഗിക സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി സ്ത്രീകളില്‍ നിന്നുള്ള ഇപിഎഫ് തുക എട്ടു ശതമാനമാക്കി. പുതിയ ഉദ്യോഗസ്ഥര്‍ക്ക്12% സര്‍ക്കാര്‍ വക ഇപിഎഫ് വിഹിതം. സ്ത്രീകളുടെ ഇപിഎഫ് വിഹിതംആദ്യ മൂന്നു വര്‍ഷത്തേക്ക് എട്ടു ശതമാനം മാത്രം

5. അംഗപരിമിതര്‍, വയോധികര്‍, വിധവകള്‍, അനാഥര്‍ എന്നീ വിഭാഗത്തില്‍ പെടുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായി 9, 975 കോടി രൂപ

Trending News