ന്യൂ ഡൽഹി : സിബിഎസ്ഇ പത്ത്, പ്ലസ് ടൂ ക്ലാസുകളുടെ ആദ്യഘട്ട പരീക്ഷയുടെ ഫലം (CBSE Class 10, Class 12 Result 2022) ഇന്ന് പുറത്ത് വിടില്ലയെന്ന് സിബിഎസ്ഇ പരീക്ഷ കോൺട്രോളർ സന്യം ഭാരദ്വാജ് അറിയിച്ചു. വിദ്യാഭ്യാസ വാർത്ത വെബ്സൈറ്റായ കരിയേർസ് 360നോടാണ് സിബിഎസ്ഇ പരീക്ഷ കൺട്രോളർ അറിയിച്ചിരിക്കുന്നത്. ഇന്ന് സിബിഎസ്ഇയുടെ പത്ത്, 12 ക്ലാസുകളുടെ ഫലം പുറത്ത് വിടുമെന്നുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഭാരദ്വാജ് വാർത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്.
2021 നവംബർ-ഡിസംബർ മാസങ്ങളിലായിരുന്നു ബോർഡ് ഇരു ക്ലാസുകളുടെ ആദ്യ ടേം പരീക്ഷ സംഘടിപ്പിച്ചത്. എന്നാൽ പരീക്ഷ ഫലം ഉടൻ തന്നെയുണ്ടാകുമെന്നാണ് സിബിഎസ്ഇയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ലൂടെയാണ് പരീക്ഷ ഫലം പുറത്ത് വിടുക.
ALSO READ : CBSE Term 2 Exam | കോവിഡിനിടയിലും സിബിഎസ്ഇ ടേം 2 പരീക്ഷകളുമായി മുന്നോട്ട്
ഔദ്യോഗിക വെബ്സൈറ്റിന് പുറമെ ഡിജിലോക്കർ ഉമാങ് ആപ്പുകളിലൂടെയും വിദ്യാർഥികൾക്ക് തങ്ങളുടെ ഫലം അറിയാൻ സാധിക്കുന്നതാണ്. ഈ ആപ്പുകളിൽ പ്രവേശിച്ച് വിദ്യാർഥികൾ തങ്ങളുടെ റോൾ നമ്പറും സ്കൂളിന്റെ നമ്പറും രേഖപ്പെടുത്തിയാൽ ഉടൻ തന്നെ ഫലം ലഭിക്കുന്നതാണ്. മുൻ കാലങ്ങളിലെ പോലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ മുൻകൂട്ടി അറിയിച്ചാകും ബോർഡ് ഫലം പ്രഖ്യാപനം നടത്തുക.
ഇത്തവണ ആദ്യമായിട്ടാണ് പരീക്ഷ രണ്ട് ടേമുകളായി നടത്താൻ ബോർഡ് തീരുമാനിച്ചത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ രണ്ടാം ടേം പരീക്ഷ സംഘടിപ്പിക്കാനാണ് ബോർഡ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് രണ്ട് പരീക്ഷകളുടെ സ്കോറുകൾ ചേർത്ത് ഫലം പ്രഖ്യാപിക്കും.
രണ്ടാം ടേം പരീക്ഷ തിയതി ഈ മാസം അവസാനത്തോടെയോ ഫെബ്രുവരി ആദ്യത്തോടെ ബോർഡ് അറിയിച്ചേക്കും. രണ്ടാം ടേം പരീക്ഷയുടെ സിലബസും സാമ്പിൾ ചോദ്യ പേപ്പറുകളും മറ്റും സിബിഎസ്ഇയുടെ മറ്റൊരു ഔദ്യോഗിക വെബ്സൈറ്റായ cbseacademic.nic.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിസൾട്ട് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in, cbse.gov.in എന്നിവയിൽ നിന്നും സിബിഎസ്ഇയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ലഭിക്കുന്നതാണ്.
സിബിഎസ്ഇ ഫലം അധിവേഗത്തിൽ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
- പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ മുൻകൂട്ടി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിക്കുന്നതാണ്.
- ഈ വിവരം ലഭിച്ചതിന് പിന്നാലെ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in ൽ പ്രവേശിക്കുക.
-ശേഷം തുറന്ന് വരുന്ന ഹോം പേജിൽ റിസൾട്ടിന്റെ ലിങ്ക് ലഭിക്കുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക,.
-തുടർന്ന് മറ്റൊരു പേജിലേക്ക് നിങ്ങൾ പ്രവേശിക്കുന്നതാണ്. അവിടെ CBSE Class 10th Term 1 Result 2022, CBSE Class 12th Term 1 Result 2022 എന്നീ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്.
-നിങ്ങൾക്ക് ഏത് ഫലമാണോ വേണ്ടത് അത് തിരഞ്ഞെടുക്കുക.ശേഷം പ്രവേശിക്കുന്ന പുതിയ പേജിൽ നിങ്ങളുടെ റോൾ നമ്പർ അടങ്ങിട്ടുള്ള നിർദേശിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
-ഉടൻ തന്നെ നിങ്ങൾ നിങ്ങടെ സിബിഎസ്ഇ ഒന്നാം ടേ പരീക്ഷ ഫലം ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...