Chilling New Year 2024: കനത്ത മൂടല്‍ മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ, ശീതക്കാറ്റിന് സാധ്യത

Chilling New Year 2024:  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത മൂടല്‍മഞ്ഞും  ശീതക്കാറ്റും മൂലം വലയുമ്പോള്‍  രാജ്യത്തിന്‍റെ തെക്കൻ ഭാഗത്ത് മഴ ലഭിക്കുമെന്നാണ് IMD മുന്നറിയിപ്പില്‍ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 10:24 AM IST
  • തലസ്ഥാനത്തെ കനത്ത മൂടൽമഞ്ഞ്, ഗതാഗതത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്. കനത്ത മൂടൽമഞ്ഞ് മൂലം വിമാനങ്ങൾ റദ്ദാക്കുകയും ട്രെയിനുകൾ വൈകി ഓടുകയും ചെയ്യുകയാണ്.
Chilling New Year 2024: കനത്ത മൂടല്‍ മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ, ശീതക്കാറ്റിന് സാധ്യത

Weather Update Today: 2024-ലെ പുതുവത്സര ദിനത്തില്‍ വടക്കുപടിഞ്ഞാറൻ ഇന്ത്യ ഉണർന്നത് കനത്ത മൂടൽമഞ്ഞുള്ളതും കഠിനമായ തണുപ്പുള്ളതുമായ ഒരു പ്രഭാതത്തിലാണ്. IMD പ്രവചനം അനുസരിച്ച് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ദ്ധിക്കാനാണ് സാധ്യത.

Also Read:  New year 2024: പുതുവർഷത്തിൽ ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോള്‍ അറിയാതെ പോലും ഈ പിഴവ് വരുത്തരുത്, കടുത്ത ദോഷം  
 
അടുത്ത 3 ദിവസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞും  ശീതക്കാറ്റും അനുഭവപ്പെടും.  ജനുവരി 2 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

Also Read:  Horoscope Today, January 1: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം

തലസ്ഥാനത്തെ കനത്ത മൂടൽമഞ്ഞ്, ഗതാഗതത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്. കനത്ത മൂടൽമഞ്ഞ് മൂലം വിമാനങ്ങൾ റദ്ദാക്കുകയും ട്രെയിനുകൾ വൈകി ഓടുകയും ചെയ്യുകയാണ്.  കനത്ത മൂടല്‍മഞ്ഞ് റെയില്‍, വ്യോമ, റോഡ്‌ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വൈകി. അതേസമയം, മൂടൽമഞ്ഞ് കാരണം നിരവധി ട്രെയിനുകൾ വൈകി ഓടുകയും ചില ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത മൂടല്‍മഞ്ഞും  ശീതക്കാറ്റും മൂലം വലയുമ്പോള്‍  രാജ്യത്തിന്‍റെ തെക്കൻ ഭാഗത്ത് മഴ ലഭിക്കുമെന്നാണ് IMD മുന്നറിയിപ്പില്‍ പറയുന്നത്. അതായത്, 2024 ജനുവരി 4 വരെ തെക്കൻ തമിഴ്‌നാട്, തെക്കൻ കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും 2024 ജനുവരി 2-ന് ലക്ഷദ്വീപിൽ ഒറ്റപ്പെട്ട കനത്ത മഴയും ഉണ്ടാകുമെന്ന് IMD മുന്നറിയിപ്പില്‍ പറയുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News