പ്രകോപനം വെടിഞ്ഞ് ചൈന; ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

സുസ്ഥിരമായ ബന്ധം നിലനിർത്താൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 11:26 AM IST
  • ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന
  • ഇന്ത്യ ശക്തമായി നേരിട്ടിരുന്നു
 പ്രകോപനം വെടിഞ്ഞ് ചൈന; ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

ഡൽഹി: തവാങ് സംഘർഷത്തിന് പിന്നാലെ പ്രകോപനം വെടിഞ്ഞ് ചൈന. ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. അതിർത്തി പ്രശ്‌നത്തിൽ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഇരു രാജ്യങ്ങളും ആശയവിനിമയം നടത്തിയിട്ടുണ്ടന്നും അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. 

അതിർത്തി പ്രശ്‌നത്തിൽ കടുത്ത നിലപാടും നടപടികളും ഇന്ത്യ സ്വീകരിച്ചതോടെ പ്രകോപനം വെടിയാൻ ചൈന തയ്യാറാവുന്നു. സുസ്ഥിരമായ ബന്ധം നിലനിർത്താൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനായിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതിർത്തികളിൽ സുസ്ഥിരതയും സമാധാനവും നിലനിർത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. അതിർത്തി പ്രശ്‌നത്തിൽ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഇരു രാജ്യങ്ങളും ആശയവിനിമയം നടത്തിയിട്ടുണ്ടന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രസ്താവിച്ചു. 

അതിർത്തിയിൽ കടന്നുകയറ്റമടക്കം ചൈന നടത്തിയ പ്രകോപനങ്ങളെ ഇന്ത്യ ശക്തമായി നേരിട്ടിരുന്നു. തവാങ് സംഘർഷത്തിന് ശേഷം അതിർത്തി മേഖലയിൽ വ്യോമ അഭ്യാസമടക്കമുള്ള നിർണായകമായ സൈനിക നീക്കങ്ങളും ഇന്ത്യ നടത്തിയിരുന്നു. ചൈനയുടെ ഏത് വെല്ലുവിളിയേയും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും താക്കീത് നൽകിയിരുന്നു. അതിർത്തിയിൽ കഴിഞ്ഞ ദിവസം നടന്ന കമാൻഡർതല ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന ചൈനയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News