അടഞ്ഞുകിടക്കുന്ന അമ്പലങ്ങള്‍ തുറക്കും!!

ജമ്മു-കശ്മീരിനെ സംബന്ധിച്ച നിര്‍ണ്ണായക'' തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍!!

Last Updated : Sep 23, 2019, 02:20 PM IST
അടഞ്ഞുകിടക്കുന്ന അമ്പലങ്ങള്‍ തുറക്കും!!

ശ്രീനഗര്‍: ജമ്മു-കശ്മീരിനെ സംബന്ധിച്ച നിര്‍ണ്ണായക'' തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍!!

കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരില്‍ അടഞ്ഞു കിടക്കുന്ന അമ്പലങ്ങള്‍, സ്കൂളുകള്‍, എന്നിവയുടെ കണക്കെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

തീവ്രവാദം മൂലം കശ്മീര്‍ താഴ്‌വരയില്‍ കുറഞ്ഞത്‌ 50,000 അമ്പലങ്ങളെങ്കിലും അടഞ്ഞുകിടപ്പുണ്ടാകുമെന്നാണ്  കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.  

"തീവ്രവാദം കാരണം അടച്ചിടേണ്ടതായിവന്ന അമ്പലങ്ങളും സ്കൂളുകളും തുറക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയാണ്‌. അതിന് മുന്നോടിയായി അടഞ്ഞു കിടക്കുന്ന സ്കൂളുകള്‍, കോളേജുകള്‍ എന്നിവയുടെ കണക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്", കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.

തീവ്രവാദ ഭീഷണി മൂലം കശ്മീരില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവര്‍ത്തന രഹിതമായിരിക്കുന്നത്. ഇവയെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നതിലൂടെ ജമ്മു-കശ്മീരിലെ പുതു തലമുറയ്ക്ക് ലഭിക്കുക ഒരു പുതു ജീവനാണ്. 

ജമ്മു-കശ്മീരില്‍ നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370, 325 എ എന്നിവ റദ്ദാക്കി ജമ്മു-കശ്മീരിനെ കേന്ദ്ര ഭരണ
പ്രദേശമാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരുതരത്തില്‍ പറഞ്ഞാല്‍ താഴ്വരയ്ക്ക് സ്വാതന്ത്ര്യം നല്‍കിയതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളിലൂടെ ഒരു കാര്യം വ്യക്തമാണ്‌, ഇനി കശ്മീരിനെ കാത്തിരിക്കുന്നത് പുരോഗതിയുടെ നല്ല നാളെകള്‍ തന്നെ... 

 

Trending News