കര്‍"നാടകം": വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി, പറ്റില്ലെന്ന് സ്പീ​ക്ക​ര്‍!!

വി​ശ്വാ​സ ​വോ​ട്ടെ​ടു​പ്പ് മാ​റ്റ​ണ​മെ​ന്ന ആവശ്യവുമായി മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി സ്പീക്കറെ സമീപിച്ചതായി റിപ്പോര്‍ട്ട്.

Last Updated : Jul 22, 2019, 01:32 PM IST
കര്‍"നാടകം": വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി, പറ്റില്ലെന്ന് സ്പീ​ക്ക​ര്‍!!

ബം​ഗ​ളൂ​രു: വി​ശ്വാ​സ ​വോ​ട്ടെ​ടു​പ്പ് മാ​റ്റ​ണ​മെ​ന്ന ആവശ്യവുമായി മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി സ്പീക്കറെ സമീപിച്ചതായി റിപ്പോര്‍ട്ട്.

വോ​ട്ടെ​ടു​പ്പ് ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റ​ണ​മെന്നായിരുന്നു കു​മാ​ര​സ്വാ​മി സ്പീ​ക്ക​ര്‍ കെ ​ആ​ര്‍ ര​മേ​ഷ് കു​മാ​റി​നോട് ആവശ്യപ്പെട്ടത്. എന്നാല്‍, വി​ശ്വാ​സ ​വോ​ട്ടെ​ടു​പ്പ് മാ​റ്റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന നിലപാട് സ്പീ​ക്ക​ര്‍ സ്വീകരിച്ചതായാണ് സൂചന.

വിശ്വാസ വോട്ടെടുപ്പിന് പ്രത്യേക സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെങ്കിലും, ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാവാന്‍ സഭാംഗങ്ങളോട് അഭ്യർത്ഥിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. എല്ലാ അംഗങ്ങള്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള നോട്ടീസ് നല്‍കും. തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്നതായി എംഎല്‍എമാര്‍ക്ക് തോന്നുന്ന പക്ഷം അവര്‍ക്ക് തന്നെ സമീപിക്കാമെന്നും, അവരുടെ സുരക്ഷ താന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് അവരുടെ ആഗ്രഹം., അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം, വി​ശ്വാ​സ ​പ്ര​മേ​യ​ത്തിന്‍ മേലുള്ള ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് കു​മാ​ര​സ്വാ​മി വെ​ള്ളി​യാ​ഴ്ച സ്പീ​ക്ക​ര്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി​യിരുന്നു. എ​ന്നാ​ല്‍ സഖ്യ സ​ര്‍​ക്കാ​രി​നെ ര​ക്ഷി​ക്കു​ന്ന​തി​നുള്ള ശ്രമങ്ങള്‍ വിജയം കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കു​മാ​ര​സ്വാ​മി വോ​ട്ടെ​ടു​പ്പ് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. എന്നാല്‍, ഇ​ന്ന് ത​ന്നെ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​വുമായി ബിജെ​പി എം​എ​ല്‍​എ​മാ​ര്‍ സ്പീ​ക്ക​റെ ക​ണ്ടി​രു​ന്നു. 

എന്നാല്‍, കര്‍ണാടകയിലെ പ്രശ്ന പരിഹാരത്തിന് അവസാന നീക്കമായി സിദ്ധരാമയ്യയെ മുഖ്യനാക്കി പരിഹാരം കാണുവാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതായി സൂചനകള്‍ പുറത്തു വരുന്നുണ്ട്. ഈ ആവശ്യം വിമതര്‍ നേരത്തേ മുന്നോട്ടുവച്ചതുമാണ്. പ്രതിസന്ധി ഘട്ടമായതിനാല്‍ ജെഡിഎസ് നേതൃത്വം ഇതിനു സമ്മതം മൂളിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചവരില്‍ ഭൂരിഭാഗവും സിദ്ധരാമയ്യ അനുയായികളാണ്. ഇതാണ് ഇത്തരമൊരു നീക്കത്തിന് അവരെ പ്രേരിപ്പിക്കുന്നത്. ഈ നീക്കം വിമതര്‍ സമ്മതിച്ചാല്‍മാത്രമേ സഖ്യ സര്‍ക്കാരിന് തുടരാന്‍ സാധിക്കൂ. 

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ പ്രമേയത്തെ അതിജീവിക്കുമെന്ന വിശ്വാസം ഇപ്പോഴും ഭരണപക്ഷത്തില്ലെങ്കിലും അവസാന നിമിഷം ചില അത്ഭുതങ്ങള്‍ സംഭവിച്ചുകൂടെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. സഖ്യ സര്‍ക്കാര്‍ വിമതര്‍ക്കെതിരെ വിപ്പ് പ്രയോഗിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. 

കൂടാതെ, എല്ലാ വിമതര്‍ക്കും അവസരങ്ങള്‍ നല്‍കാനുള്ള നീക്കത്തില്‍ ബിജെപി എംഎല്‍എമാര്‍ക്കിടയിലും ഭിന്നത രൂക്ഷമാണ്. ഈ അവസ്ഥയില്‍ ചില എംഎല്‍എമാര്‍ സര്‍ക്കാര്‍ പക്ഷത്തേക്ക് മടങ്ങിയെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

എന്തായാലും കണക്കുകൂട്ടലുകള്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒരേപോലെ നടത്തുകയാണ്. എന്നാല്‍,
കുമാരസ്വാമിയുടെ ആവശ്യം സ്പീക്കര്‍ തള്ളിയ പശ്ചാത്തലത്തില്‍ സഖ്യ സര്‍ക്കാരിന്‍റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെയുണ്ടാകുമെന്ന്‍ കരുതാം...

 

Trending News