INDIA Alliance: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ നയിക്കും

INDIA Alliance: ശനിയാഴ്ച പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്‍റെ നേതാക്കൾ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൺവീനർ സ്ഥാനത്തെയ്ക്ക് തിരഞ്ഞെടുക്കപ്പെടും എന്ന തരത്തില്‍ സൂച്ചനകള്‍ പുറത്തുവന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 01:12 PM IST
  • മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി മൂലം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്.
INDIA Alliance: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ നയിക്കും

New Delhi: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയായ കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ നയിക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനർ സ്ഥാനം നിരസിക്കുകയും സഖ്യത്തെ നയിക്കാൻ കോൺഗ്രസിനെ പിന്തുണക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

Also Read:  ED Summons to Arvind Kejriwal: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നാലാം തവണ സമൻസ് 
 
ശനിയാഴ്ച പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്‍റെ നേതാക്കൾ യോഗം ചേര്‍ന്നിരുന്നു. സീറ്റ് വിഭജനം, ഭാരത് ന്യായ് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാനായി നേതാക്കള്‍ വെർച്വൽ മീറ്റിംഗ് ആണ് ചേര്‍ന്നത്‌. ഈ യോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൺവീനർ സ്ഥാനത്തെയ്ക്ക് തിരഞ്ഞെടുക്കപ്പെടും എന്ന തരത്തില്‍ സൂച്ചനകള്‍ പുറത്തുവന്നിരുന്നു. 

Also Read:  Death to Life!! ആംബുലൻസ് റോഡിലെ കുഴിയിൽ വീണു, മൃതശരീരത്തിന് ജീവന്‍ തിരികെ കിട്ടി!!  
 
മുംബൈയിൽ നിന്നുള്ള എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ, ചെന്നൈയിൽ നിന്ന് പാർട്ടി നേതാവ് കനിമൊഴി കരുണാനിധി എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി മൂലം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്.  

 
ഇന്ത്യ സഖ്യത്തിന്‍റെ മുൻ യോഗത്തിൽ മമത ബാനർജിയും എസ് പി  അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ പേര് സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചിരുന്നു.

എന്നാല്‍, യോഗത്തില്‍ നിന്ന് മമത ബാനര്‍ജി വിട്ടു നിന്നത് ആയുധമാക്കി ​ബിജെപി രം​ഗത്ത് വന്നിരിക്കുകയാണ്. അഴിമതി സഖ്യത്തിലെ ഓരോ പാർട്ടിയും പരസ്പരം ഐക്യമില്ലെന്നും ഓരോ പാർട്ടി നേതാക്കൾക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശി എന്നും ദേശീയ ജന സെക്രട്ടറി തരുൺ ചു​ഗ് വിമർശിച്ചു.

'ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ്' (INDIA) ബിജെപി നയിക്കുന്ന എൻഡിഎയെ വെല്ലുവിളിച്ച് കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നത് നിന്ന് തടയുക എന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ഈ കൂട്ടായ്മ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് നീങ്ങുന്നത്‌. എന്നാല്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായി മുന്നേറുന്ന NDA സഖ്യത്തെ നേരിടാന്‍  സഖ്യത്തിന് കൂടുതല്‍ ശക്തിയാര്‍ജ്ജി ക്കേണ്ടി യിരിയ്ക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News