അഹമ്മദാബാദ്: അമുല്‍ ഡയറി (കൈറ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ്) കോണ്‍ഗ്രസിന് ഗംഭീര വിജയം. ഗുജറാത്തിലെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ ബിജെപിയെ കോണ്‍ഗ്രസ് തറപറ്റിച്ചത്.
രാഹുലിനെ തടഞ്ഞാല്‍ അതോടെ പാര്‍ട്ടി തീര്‍ന്നു....!! മുന്നറിയിപ്പുമായി സഞ്ജയ് റൗത്
ആകെ പന്ത്രണ്ട് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളും കോണ്‍ഗ്രസ് നേടി. ബിജെപി (BJP) നേതാവ് രാംസിംഗ് പാര്‍മല്‍ എതിരില്ലാതെ ജയിച്ചതിനാല്‍ 11 സീറ്റുകളില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിള്‍ 99.71 ശതമാനമായിരുന്നു പോളിംഗ്.
88 വോട്ടുകളില്‍ 47ഉം നേടിക്കൊണ്ടാണ് കോണ്‍ഗ്രസി(Congress)ന്‍റെ സഞ്ജയ് പട്ടേല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മതറില്‍ നിന്നുള്ള ബിജെപി എംഎല്‍എ കേസരി സിംഗ് സോളങ്കിയാണ് ഇദ്ദേഹത്തിനെതിരെ മത്സരിച്ചത്. ആനന്ദില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കാന്തി സോധ പാര്‍മര്‍ 41 വോട്ടുകള്‍ നേടി വിജയിച്ചു.
സ്വര്‍ണക്കടത്ത് കേസ്;സിപിഎം-ബിജെപി അന്തര്‍ധാര സജീവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല!
93ല്‍ 93 വോട്ടും നേടിയായിരുന്നു ബോര്‍സാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും അമുല്‍ വൈസ് ചെയര്‍മാനുമായ രാജേന്ദ്ര സിംഗ് പാര്‍മറിന്റെ വിജയ൦.ഖംഭട്ടില്‍ നിന്ന് സിത പാര്‍മര്‍, പെട്ലാദില്‍ നിന്ന് വിപുല്‍ പട്ടേല്‍, കത്ലാലില്‍ നിന്ന് ഘേല സാല, ബാലസിനറില്‍ നിന്ന് രാജേഷ് പഥക്, മഹെംദാവാദില്‍ നിന്ന് ഗൗതം ചൗഹാന്‍ എന്നിവരാണ് ജയിച്ച മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.