ആര്‍ട്ടിക്കിള്‍ 370: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്

നിര്‍ണ്ണായകമായ നിരീക്ഷണങ്ങളാണ് ഇന്ന് സുപ്രീംകോടതി കൈക്കൊണ്ടത്. 

Last Updated : Aug 28, 2019, 11:52 AM IST
ആര്‍ട്ടിക്കിള്‍ 370: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി: നിര്‍ണ്ണായകമായ നിരീക്ഷണങ്ങളാണ് ഇന്ന് സുപ്രീംകോടതി കൈക്കൊണ്ടത്. 

കശ്മീര്‍ വിഷയത്തില്‍ പത്തോളം ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്.
 അനുച്ഛേദം 370 റദ്ദാക്കല്‍, സുരക്ഷാ നിയന്ത്രണങ്ങള്‍, വീട്ടുതടങ്കല്‍, ജമ്മുകശ്മീരിലെ മാധ്യമപ്രവര്‍ത്തനം എന്നിവ ചോദ്യം ചെയ്യുന്ന പത്തോളം ഹര്‍ജികള്‍ പരിഗണയ്ക്ക് വന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. 

അതേസമയം, കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഇ​ല്ലാ​താ​ക്കി​യ​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നാ​ജ്ഞ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ചോ​ദ്യം ചെ​യ്തും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് അദ്ധ്യക്ഷനായ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു​വി​ട്ട​ത്. 

ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് ഒക്ടോബറില്‍ പരിഗണിക്കും. എന്നാല്‍, ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ അംഗങ്ങള്‍ ആ​രൊ​ക്കെ​യെന്ന്‍ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 

എന്നാല്‍, ആര്‍ട്ടിക്കിള്‍ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ല്‍ മാ​ധ്യ​മ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ഷ‍​യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ത്തി​നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്തു. ഏ​ഴു ദി​വ​സ​ങ്ങ​ള്‍​ക്ക​കം നോ​ട്ടീ​സി​ന് വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

കശ്മീരിന് പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന പ​ദ​വി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീ​ക്കം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രദേശത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നാ​ജ്ഞ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും 22ാം ദി​വ​സ​ത്തേ​ക്ക് ക​ട​ന്ന​പ്പോ​ഴാ​ണ് ഹ​ര്‍​ജി​ക​ള്‍ സുപ്രീംകോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലെ​ത്തി​യ​ത്. 

മുന്‍പ് ഈ ഹര്‍ജികളില്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന് സുപ്രീംകോ​ട​തി വി​സ​മ്മ​തി​ച്ചി​രു​ന്നു. 

കശ്മീര്‍ വിഷയത്തില്‍ പത്തോളം ഹര്‍ജികളാണ് പരിഗണനയ്ക്ക് വന്നത്. 

സീതാറാം യെച്ചൂരിയ്ക്ക് സി.പി.എം നേതാവ് യൂസഫ് താരിഗാമിയെ സന്ദര്‍ശിക്കാനുള്ള അനുമതിയും സുപ്രീം കോടതി നല്‍കി. കൂടാതെ, അനന്ദ്നാഗിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാനുള്ള അനുമതി മുഹമ്മദ്‌ അലീം സയിദിനും കോടതി നല്‍കി. ഇദ്ദേഹത്തിന് പൊലീസ് സുരക്ഷ നല്‍കേണ്ട ചുമതല ശ്രീനഗര്‍ എസ്പിയ്ക്കാണെന്നും സുപ്രീംകോടതി പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണിയും ഹസ്‌നയിന്‍ മസൂദിയും പൊതുപ്രവര്‍ത്തകനായ മനോഹര്‍ലാല്‍ ശര്‍മയും തഹ്‌സീന്‍ പൂനെവാലയും അടക്കമുള്ളവരാണ് അനുച്ഛേദം 370 എടുത്തു കളഞ്ഞതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചവര്‍. കശ്മീരില്‍ അഭിപ്രായ സ്വതന്ത്ര്യവും വ്യക്തിസ്വാതന്ത്യവും മരിവിപ്പിച്ചിരിക്കുകയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സി.പി.എം നേതാവ് മുഹമദ് യൂസഫ് താരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കൂടാതെ, രാഷ്ട്രീയപ്രവര്‍ത്തകരായ ഷാ ഫസലും ഷെഹ്‌ലാ റാഷിദും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സമാനമായ ആവശ്യമുന്നയിച്ച് ആറ് റിട്ട.സൈനിക ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നു.

 

Trending News