ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് (Corona Virus) ബാധിച്ചവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ വൈറസിനെ നേരിടാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.
പ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള മാസ്‌കുകള്‍ ലഭ്യമാക്കി തുടങ്ങിയതായും രോഗപരിശോധനക്കായി രണ്ടു ലാബുകള്‍ സജ്ജീകരിച്ചതായും അദ്ദേഹം പറഞ്ഞു.
മാത്രമല്ല സ്ഥിതി വിലയിരുത്താന്‍ എല്ലാ വകുപ്പുകളില്‍ നിന്നമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതലസമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാര്‍ച്ച് 9, 10 തിയതികളിലായി നടക്കുന്ന Holi ആഘോഷങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതായും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ഡല്‍ഹി കലാപത്തിന്‍റെയും കൊറോണ വൈറസിന്‍റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആഘോഷപരിപാടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും കേജ്രിവാൾ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും Holi Milan പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി അറിയിച്ചു.
Experts across the world have advised to reduce mass gatherings to avoid the spread of COVID-19 Novel Coronavirus. Hence, this year I have decided not to participate in any Holi Milan programme.
— Narendra Modi (@narendramodi) March 4, 2020
COVID-19 Novel Coronavirus കൂടുതല്‍ പരക്കുന്നത് തടയാന്‍ വളരെയധികം ആളുകള്‍ ഒത്തുചേരുന്ന സമ്മേളനങ്ങള്‍ ഒഴിവാക്കാന്‍ വിദഗ്ധർ നിർദ്ദേശിച്ചിരിയ്ക്കുകയാണ്. അതിനാലാണ് ഈ വര്‍ഷം Holi Milan പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത്, മോദി ട്വീറ്റ് ചെയ്തു.