ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,,111 പുതിയ കൊവിഡ് കേസുകൾ (Covid cases) റിപ്പോർട്ട് ചെയ്തു. 738 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് (Covid death) കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്.
രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test positivity rate) 2.3 ശതമാനമാണ്. കേരളത്തിൽ മാത്രമാണ് പതിനായിരത്തിന് മുകളിൽ പ്രതിദിന കൊവിഡ് കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഇന്ത്യൻ നിർമ്മിത വാക്സിനായ കൊവാക്സിൻ (Covaxin) കൊവിഡിനെതിരെ 78 ശതമാനം സുരക്ഷിതമാണെന്ന് പഠനം. നിർമ്മാണ കമ്പനിയായ ഭാരത് ബോയോ ടെക്കിൻറെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്ത് വിട്ടത്. വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഏറ്റവും മികച്ച പ്രതിരോധ ശേഷിയാണെന്നും ഉള്ളതെന്നും കമ്പനി അവകാശപ്പെടുന്നു.
18 മുതല്‍ 98 വയസ് പ്രായപരിധിയിലുള്ള 25,000 ത്തിലധികം പേരിലാണ് കമ്പനി വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ നിന്നാണ് 78 ശതമാനമാണ് വാക്സിൻറെ ഫലപ്രാപ്തി എന്ന് മനസ്സിലായത്.
ALSO READ: COVAXIN അടുത്ത ജൂണോടെ പുറത്തിറക്കാൻ കഴിഞ്ഞേക്കും: Bharat Biotech
ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് 78 ശതമാനമാണ് വാക്സിൻറെ ഫലപ്രാപ്തി. ഇത് മൂലം ഗുരുതരമായി കോവിഡ് ബാധിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 93 ശതമാനമായി കുറയ്ക്കുമെന്നും കണ്ടെത്തി. ബി.1.617.2 ഡെല്‍റ്റ വഭേദത്തിനെതിരെ വാക്സീന്‍ 65 ശതമാനം ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.
ഇതോടെ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കൂടുതൽ കോവാക്സിൻ കൂടി എത്തുന്നതോടെ ഡിസംബറിൽ വാക്സിനേഷൻ ഏതാണ്ട് പൂർത്തിയാക്കാനാവും എന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA