ന്യൂഡല്‍ഹി: വിഐപി സുരക്ഷ വിഭാഗത്തിൽ ആദ്യമായി വനിതാ കമാൻഡോസിനെ ഉൾപ്പെടുത്തി സിആർപിഎഫ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷാസേനയിലാണ് 32 വനിത സി.ആര്.പി.എഫുകാരെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജനുവരിയോട് കൂടി വനിത സിആർപിഎഫ് ഉദ്യോഗസ്ഥരെ വിഐപി സുരക്ഷ വിഭാഗത്തിലേക്ക് നിയോഗിക്കും. മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ വസതിയിലും വനിതാ സി.ആര്.പി.എഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും. മന്മോഹന് സിങ്ങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും സംരക്ഷണം നല്‍കേണ്ടവരുടെ പട്ടികയിലുള്ളയാളാണ്. അതിനാലാണ് അദ്ദേഹത്തിന്റെ വസതിയിലും സുരക്ഷാ പരിശോധനയ്ക്കും മറ്റുമായി വനിതാ സി.ആര്.പി.എഫുകാരെ നിയോഗിക്കുന്നത്.
Also Read: പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം
10 ആഴ്ച പരിശീലനം കഴിഞ്ഞ ഉദ്യോഗസ്ഥരെയാണ് വി.ഐ.പി സുരക്ഷാച്ചുമതലയ്ക്കായി നിയോഗിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലും ആവശ്യമെങ്കില്‍ ഇവരെ നിയോഗിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...