Viral Video: പിന്നാലെ നടന്ന് ശല്യം ചെയ്തു; ഒടുവിൽ മിഠായി തട്ടിയെടുത്ത് ഒറ്റയോട്ടം - വീഡിയോ

പ്യുബിറ്റി എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച ഈ വീഡിയോ നിരവധി പേർ ഇതിനോടകം കണ്ട് കഴിഞ്ഞു. നാല് ലക്ഷത്തിനടുത്ത് ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 28, 2022, 06:03 PM IST
  • ഒരു കൊച്ചു പെൺകുട്ടിയും അവളുടെ നായ്ക്കുട്ടിയുമാണ് ഈ വീഡിയോയിലെ താരങ്ങൾ.
  • കയ്യിൽ ഒരു ലോലിപോപ്പും കൊണ്ട് നടക്കുന്ന കുട്ടിയെ ദൃശ്യത്തിൽ കാണാം.
  • അവളുടെ പുറകെ ശല്യം ചെയ്ത് കൊണ്ട് അവളുടെ നായ്ക്കുട്ടിയും ഉണ്ട്.
Viral Video: പിന്നാലെ നടന്ന് ശല്യം ചെയ്തു; ഒടുവിൽ മിഠായി തട്ടിയെടുത്ത് ഒറ്റയോട്ടം - വീഡിയോ

കൊച്ചു കുട്ടികളുടെ വീഡിയോ നിരവധിയാണ് സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുള്ളത്. ഒപ്പം നായ്ക്കുട്ടികളുടെയും പൂച്ചക്കുട്ടികളുടെയും എല്ലാം വീഡിയോ മിക്കവാറും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നായ്ക്കുട്ടികളും കൊച്ചു കുട്ടികളും തമ്മിലുള്ള പലവിധ വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. കാണുന്നവരെ വളരെയധികം സന്തോഷിപ്പിക്കുന്ന അല്ലെങ്കിൽ ചിരിപ്പിക്കുന്ന ദൃശ്യങ്ങളായിരിക്കും മിക്കതും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഒരു കൊച്ചു പെൺകുട്ടിയും അവളുടെ നായ്ക്കുട്ടിയുമാണ് ഈ വീഡിയോയിലെ താരങ്ങൾ. കയ്യിൽ ഒരു ലോലിപോപ്പും കൊണ്ട് നടക്കുന്ന കുട്ടിയെ ദൃശ്യത്തിൽ കാണാം. അവളുടെ പുറകെ ശല്യം ചെയ്ത് കൊണ്ട് അവളുടെ നായ്ക്കുട്ടിയും ഉണ്ട്. പെൺകുട്ടിയുടെ കയ്യിലെ മിഠായി തട്ടിയെടുക്കാൻ ആണോ അതോ അവളോടൊപ്പം കളിക്കുകയാണോ എന്നത് അറിയില്ല. അവളുടെ നായ്ക്കുട്ടി അവളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ട്. പെൺകുട്ടി ചിരിച്ച് കൊണ്ട് അതിനെ മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിച്ചില്ല.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

 

Also Read: Viral Video: ഒന്ന് കണ്ണ് തെറ്റിയാൽ പിന്നെ പറയേണ്ടല്ലോ, പിസ എടുത്ത് പറന്ന് പക്ഷി - വീഡിയോ

തുടർന്ന് അവൾ കൈകൊണ്ട് നായ്ക്കുട്ടിയെ തട്ടി മാറ്റാൻ നോക്കുന്നതിനിടെ കയ്യിലിരുന്ന മിഠായി താഴെ പോയി. ഉടൻ തന്നെ അതും തട്ടിയെടുത്ത് നായ്ക്കുട്ടി ഓടിക്കളഞ്ഞു. മിഠായി നായ്ക്കുട്ടി കൊണ്ട് പോയത് കണ്ട കുട്ടി കരയുന്നതും വീഡിയോയിൽ കാണാം. പ്യുബിറ്റി എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച ഈ വീഡിയോ നിരവധി പേർ ഇതിനോടകം കണ്ട് കഴിഞ്ഞു. നാല് ലക്ഷത്തിനടുത്ത് ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News