നിര്‍ഭയ: പ്രതികളുടെ അഭിമുഖം, സീ മീഡിയയുടെ ഹര്‍ജിയില്‍ നാളെ തീരുമാനം?

നിര്‍ഭയ കേസ് അഭിമുഖം ആവശ്യപ്പെട്ടുള്ള സീ മീഡിയയുടെ ആവശ്യം പരിഗണിക്കണമെന്ന് തീഹാര്‍ ജയിലിനോട് ഹൈക്കോടതി!

Last Updated : Mar 12, 2020, 12:00 AM IST
നിര്‍ഭയ: പ്രതികളുടെ അഭിമുഖം, സീ മീഡിയയുടെ ഹര്‍ജിയില്‍ നാളെ തീരുമാനം?

നിര്‍ഭയ കേസ് അഭിമുഖം ആവശ്യപ്പെട്ടുള്ള സീ മീഡിയയുടെ ആവശ്യം പരിഗണിക്കണമെന്ന് തീഹാര്‍ ജയിലിനോട് ഹൈക്കോടതി!

സീ മീഡിയയുടെ അപേക്ഷയില്‍ നാളെ തന്നെ യുക്തിസഹമായ തീരുമാനം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് നവീന്‍ ചൗളയുടെ ഉത്തരവ് പ്രകാരം തീഹാർ ജയിൽ തീരുമാനം സീ മീഡിയയെ അറിയിക്കണം.

നിര്‍ഭയ പ്രതികളുടെ അഭിമുഖ൦ നടത്താനുള്ള സീ മീഡിയയുടെ അപേക്ഷ തീഹാര്‍ ജയില്‍ അധികൃതര്‍ നിരസിച്ചിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്താണ് ഫെബ്രുവരി 27ന് സീ മീഡിയ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വിശദീകരണം നല്‍കാതെയാണ് തീഹാര്‍ ജയില്‍ അധികൃതര്‍ തങ്ങളുടെ  അപേക്ഷ നിരസിച്ചത് എന്നാണ് ഹര്‍ജിയിലെ വാദം. നിര്‍ഭയാ കേസിലെ പ്രതികളായ മുകേഷ് കുമാര്‍ സിംഗ്,പവന്‍ ഗുപ്ത,വിനയ് ശര്‍മ്മ,അക്ഷയ് കുമാര്‍ സിംഗ് എന്നിവരാണ് വധശിക്ഷ കാത്ത് തീഹാര്‍ ജയിലില്‍ കഴിയുന്നത്‌.

ഈ മാസം ഇരുപതിന് രാവിലെ 5.30 ന് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ മാര്‍ച്ച് അഞ്ചിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ നിര്‍ഭയാ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപെട്ട് പ്രതി വിനയ് ശര്‍മ്മ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് മുന്നില്‍ അപേക്ഷ നല്‍കി.

അഭിഭാഷകന്‍ എപി സിങ് വഴിയാണ് വിനയ് ഹര്‍ജി നല്‍കിയിരിക്കുന്നത്.സിആര്‍പിസി 432,433 വകുപ്പുകള്‍ പ്രകാരമാണ് അപേക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്ക് വിധിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് അര്‍ഹനല്ലെന്നും ജീവ പര്യന്തം ശിക്ഷനല്‍കണമെന്നുമാണ് വിനയ് ശര്‍മ  അപേക്ഷയില്‍ പറയുന്നത്

പ്രായക്കുറവ്,മോശം സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍,സ്വയം മാറാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് വധശിക്ഷ ജീവപര്യന്തം ആക്കിമാറ്റണമെന്ന അഭ്യര്‍ഥനയാണ് അപേക്ഷയില്‍ ഉള്ളത്.

Trending News