ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതിക്ക് എതിരായി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളി.
നവംബര്‍ 16ന് അഖാനന്ദ് രാഷ്ട്രവേദി പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഇതുസംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി കോടതിയില്‍ നല്‍കിയത്. പത്മാവതിയില്‍ ചരിത്രം വളച്ചൊടിച്ചോ എന്ന കാര്യം പരിശോധിക്കുന്നതിനായി സമിതിയെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ നിലവില്‍ ഇത് പരിഗണിക്കേണ്ടെന്നായിരുന്നു കോടതി നിലപാട്.
പത്മാവതി സിനിമയെ കുറിച്ച് പരിശോധിക്കുന്നതിനായി വിരമിച്ച ജഡ്ജി അധ്യക്ഷനായ കമിറ്റിയെ നിയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്കു എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട്.