Arvind Kejriwal Arrest: അരവിന്ദ് കേജ്‌രിവാളിനെ വിട്ടയക്കണമെന്ന പൊതുതാൽപര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി, ഹർജിക്കാരന് പിഴ

Arvind Kejriwal Arrest:  ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (AaM Aadmi Party - AAP) തലവനുമായ അരവിന്ദ്  കേജ്‌രിവാളിന്  “അസാധാരണ ഇടക്കാല ജാമ്യം” ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2024, 04:16 PM IST
  • ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കഴിഞ്ഞ മാര്‍ച്ച്‌ 21 നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലാകുന്നത്.
Arvind Kejriwal Arrest: അരവിന്ദ് കേജ്‌രിവാളിനെ വിട്ടയക്കണമെന്ന പൊതുതാൽപര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി, ഹർജിക്കാരന് പിഴ

New Delhi: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അഴിക്കുള്ളിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിട്ടയക്കണമെന്ന പൊതുതാൽപര്യ ഹർജി തള്ളി  ഡൽഹി ഹൈക്കോടതി.  

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (AaM Aadmi Party - AAP) തലവനുമായ അരവിന്ദ്  കേജ്‌രിവാളിന്  “അസാധാരണ ഇടക്കാല ജാമ്യം” ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കേജ്‌രിവാളിന് ജാമ്യം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.  ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന്  75,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കോടതി ഉത്തരവനുസരിച്ചാണ് കേജ്‌രിവാൾ ജയിലിൽ കഴിയുന്നതെന്ന് കോടതി ഓർമിപ്പിച്ചു. 

Also Read:  Lok Sabha Election 2024: നിങ്ങളുടെ സ്വത്തുക്കള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി  നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും; വന്‍ വിവാദമായി പ്രധാനമന്ത്രിയുടെ പരാമര്‍ശം  
 
ഉന്നത പദവി വഹിക്കുന്ന വ്യക്തിക്കെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസിൽ ഈ കോടതിക്ക് അസാധാരണമായ ഇടക്കാല ജാമ്യം നൽകാൻ കഴിയില്ലെന്ന് ഡൽഹി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ജാമ്യ ഹര്‍ജി നിലവില്‍  സുപ്രീം കോടതിയുടെ മുന്നിലാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്, കോടതി ചൂണ്ടിക്കാട്ടി. 

Also Read:  Doordarshan's New Logo: ഇത് ബിജെപിയുടെ കാവിവൽക്കരണത്തിന്‍റെ പ്രിവ്യൂ.... ദൂരദർശന്‍റെ പുതിയ ലോഗോ വിവാദത്തിലേയ്ക്ക്   
 
ഡല്‍ഹി മദ്യനയ അഴിമതി  കേസില്‍ കഴിഞ്ഞ മാര്‍ച്ച്‌ 21 നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലാകുന്നത്.  

അതേസമയം,  ഇൻസുലിൻ നിഷേധിച്ച് മുഖ്യമന്ത്രിയെ ജയിലിൽ 'കൊല്ലാൻ' പദ്ധതിയിട്ടതായി ആരോപിച്ച്  കേജ്‌രിവാളിന്‍റെ ഭാര്യ സുനിത രംഗത്തെത്തി.  ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച അവര്‍ തന്‍റെ ഭർത്താവിന് അധികാരമോഹമില്ല എന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും  പറഞ്ഞു. 

ഡല്‍ഹി മുഖ്യമന്ത്രി ജാമ്യം സംബന്ധിച്ച ഹര്‍ജി ഏപ്രില്‍ 29ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 
 

Trending News