രാമക്ഷേത്ര നിര്‍മ്മാണത്തിന് ധീരജവാന്മാരുടെ വീടുകളിലെ മണ്ണ് ശേഖരിച്ച് 'കുട്ടി ജവാന്‍'!!

മരണമടഞ്ഞ ധീരന്മാരുടെ വീട്ടിൽ നിന്ന് ശേഖരിച്ച മണ്ണ് ഒരു കുടത്തിലാക്കി അത് അയോധ്യയിലെത്തി ദേവ് കൈമാറും. ഈ മണ്ണ് പിന്നീട് രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയ്ക്കായി ഉപയോഗിക്കും.

Last Updated : Aug 2, 2020, 05:13 PM IST
  • വീടുകൾ സന്ദർശിച്ച് മണ്ണ് ശേഖരിക്കുന്നതിനൊപ്പം ജവാന്മാരുടെ സ്മാരകങ്ങളോ സ്തംഭങ്ങളോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കാനും ദേവ് മറക്കാറില്ല.
രാമക്ഷേത്ര നിര്‍മ്മാണത്തിന് ധീരജവാന്മാരുടെ വീടുകളിലെ മണ്ണ് ശേഖരിച്ച് 'കുട്ടി ജവാന്‍'!!

ഓഗസ്റ്റ് 5 നടക്കാനിരിക്കുന്ന രാമ ക്ഷേത്രത്തിന്‍റെ ഭൂമിപൂജക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് പുണ്യഭൂമിയായ അയോധ്യ, 

ഈയവസരത്തിൽ അയോധ്യയിലെത്തിയ ഒരു കുഞ്ഞതിഥിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. Dev Parashar എന്നാ പത്തുവയസുകാരനാണ് ആ കുഞ്ഞതിഥി.

ഭൂമി പൂജയ്ക്കായി വൻ തയ്യാറെടുപ്പുകൾ; വിതരണം ചെയ്യാൻ ഒരുങ്ങുന്നത് 1,11,000 ലഡുകൾ

ഒരു പ്രത്യേക ദൗത്യം സ്വയമേ ഏറ്റെടുത്താണ് ഈ കൊച്ചുമിടുക്കന്‍ ഇവിടെയെത്തിയിരിക്കുന്നത്. സ്വന്തം മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്മാരുടെ വീടുകള്‍ സന്ദർശിക്കുക എന്നതാണ് ഈ കൊച്ചു മിടുക്കന്റെ ദൗത്യം. 

11,000 ധീര ജവാന്മാരുടെ വീടുകൾ സന്ദർശിച്ചു ഒരു പിടി മണ്ണ് വീതം ശേഖരിക്കുക എന്നതാണ് ദേവിന്റെ ദൗത്യം. ഇതിനിടെ ദേവിന് 'Little Soldier' എന്ന വിളിപേരും ലഭിച്ചു. ഓരോ വീടും സന്ദർശിഷിക്കുന്ന Dev മടങ്ങുന്നതിനു മുന്‍പ്  മേൽക്കൂരയിൽ ഒരു ത്രിവർണ്ണപതാക സ്ഥാപിക്കും. 

രാമക്ഷേത്ര ശിലാസ്‌ഥാപനം: മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥ് അയോധ്യയില്‍

ഇതുവരെ 1600 ഓളം ജവാൻമാരുടെ വീടുകളിൽ ദേവ് സന്ദര്‍ശനം നടത്തി കഴിഞ്ഞു. വീടുകൾ സന്ദർശിച്ച് മണ്ണ് ശേഖരിക്കുന്നതിനൊപ്പം ജവാന്മാരുടെ സ്മാരകങ്ങളോ സ്തംഭങ്ങളോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കാനും ദേവ് മറക്കാറില്ല.

മരണമടഞ്ഞ ധീരന്മാരുടെ വീട്ടിൽ നിന്ന് ശേഖരിച്ച മണ്ണ് ഒരു കുടത്തിലാക്കി അത് അയോധ്യയിലെത്തി ദേവ് കൈമാറും. ഈ മണ്ണ് പിന്നീട് രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയ്ക്കായി ഉപയോഗിക്കും.

ആഗസ്റ്റ് 5 ന് ശ്രീരാമ രൂപവും രാമക്ഷേത്രവും ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കും

ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ എത്തി ഭൂമി പൂജ ചടങ്ങുകളിൽ പങ്കെടുക്കുകയും ശേഷം ക്ഷേത്രത്തിന്റെ തറക്കൽ സ്ഥാപിക്കുകയും ചെയ്യും. ഉത്തർപ്രദേശ് മുഖ്യമന്ത്രിയ യോഗി ആദിത്യനാഥ് ഓഗസ്റ്റ് രണ്ടാം തീയതി ഞായറാഴ്ച തന്നെ അയോധ്യ സന്ദർശിച്ചു ഓഗസ്റ്റ് അഞ്ചിന് നടത്താനിരിക്കുന്ന ചടങ്ങുകളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തു൦.

Trending News