ആധാർ-മൊബൈൽ ബന്ധിപ്പിക്കാന്‍ മാർഗങ്ങളുമായി കമ്പനികൾ

കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമായ മൊബൈൽ ​നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്​ പുതിയ മാർഗങ്ങളുമായി മൊബൈൽ കമ്പനികളെത്തി. ഇതിനായി ഒ.ടി.പി നമ്പർ ഉപയോഗിച്ച്​ ആധാർ ബന്ധിപ്പിക്കാനുള്ള സൗകര്യം നൽകാനാണ്​ മൊബൈൽ കമ്പനികള്‍ ശ്രമിക്കുന

Last Updated : Nov 15, 2017, 06:49 PM IST
ആധാർ-മൊബൈൽ ബന്ധിപ്പിക്കാന്‍ മാർഗങ്ങളുമായി കമ്പനികൾ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമായ മൊബൈൽ ​നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്​ പുതിയ മാർഗങ്ങളുമായി മൊബൈൽ കമ്പനികളെത്തി. ഇതിനായി ഒ.ടി.പി നമ്പർ ഉപയോഗിച്ച്​ ആധാർ ബന്ധിപ്പിക്കാനുള്ള സൗകര്യം നൽകാനാണ്​ മൊബൈൽ കമ്പനികള്‍ ശ്രമിക്കുന

ഇതുസംബന്ധിച്ച ടെലികോം കമ്പനികളുടെ ആവശ്യം അംഗീകരിച്ചതായി യു.​ഐ.ഡി.എ.ഐ സി.ഇ.ഒ അജയ്​ ഭൂഷൺ പാ​ണ്ഡേ അറിയിച്ചു.

ഒ.ടി.പി, ആപ്​, ​ഐ.ആർ.എസ്​ എന്നീ മൂന്ന്​ മാർഗങ്ങളിലൂടെ മൊബൈൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമാണ്​ മൊബൈൽ കമ്പനികൾ ഒരുക്കുന്നത്​. ഈ മാസം അവസാനത്തോടെ പുതിയ സൗകര്യങ്ങൾ നിലവിൽ വരുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. പുതിയ സംവിധാനം ആധാർ-മൊബൈൽ ബന്ധിപ്പിക്കൽ കൂടുതൽ എളുപ്പമാക്കുമെന്നും മൊബൈൽ കമ്പനി പ്രതിനിധികൾ അറിയിച്ചു.

Trending News