വിശാലിന്‍റെ പത്രിക തള്ളി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തമിഴ് നടന്‍ വിശാലിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പത്രികയില്‍ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ വിശാലിന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയത്. 

Last Updated : Dec 5, 2017, 07:56 PM IST
വിശാലിന്‍റെ പത്രിക തള്ളി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തമിഴ് നടന്‍ വിശാലിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പത്രികയില്‍ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ വിശാലിന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയത്. 

നടപടിയില്‍ പ്രതിഷേധിച്ച് നോര്‍ത്ത് ചെന്നൈയിലെ റോഡില്‍ കുത്തിയിരുന്ന് വിശാല്‍ പ്രതിഷേധിച്ചു. പിന്നീട് പൊലീസ് എത്തി വിശാലിനെ നീക്കുകയായിരുന്നു. ജയലളിതയുടെ മരുമകള്‍ ദീപയുടെ പത്രികയും കമ്മീഷന്‍ തള്ളിയിരുന്നു. 

കമ്മീഷന്‍റെ നടപടി രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച വിശാലിന് അപ്രതീക്ഷിത തിരിച്ചടിയായി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയനേതാക്കളുടെ സ്മാരകങ്ങളില്‍ പ്രത്യേക സന്ദര്‍ശനം നടത്തി പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു വിശാല്‍. 

സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് വിശാല്‍ പത്രിക നല്‍കിയിരുന്നത്. ഡിസംബര്‍ 21നാണ് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്. 

Trending News