ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐ നൽകിയ പുതിയ വിവരങ്ങൾ പരസ്യപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പരസ്യപ്പെടുത്തിയത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം വ്യാഴാഴ്ചയാണ് എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറിയത്.
ഇലക്ടറൽ ബോണ്ടുകളും സീരിയൽ നമ്പറുകളും ആൽഫ ന്യൂമെറിക് നമ്പറുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസി ഡാറ്റയും ഒഴികെയുള്ള വിവരങ്ങളെല്ലാം കൈമാറിയെന്നാണ് എസ്ബിഐ സത്യവാങ്മൂലത്തിൽ അറിയിച്ചത്. എസ്ബിഐ നേരത്തെ നൽകിയ വിവരങ്ങൾ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി അതൃപ്തി അറിയിച്ച കോടതി എല്ലാ വിവരങ്ങളും വ്യാഴാഴ്ച അഞ്ച് മണിക്ക് മുൻപ് കൈമാറണമെന്ന് കർശന നിർദേശം നൽകിയിരുന്നു.
In compliance of Hon’ble Supreme Court's directions, SBI has provided data pertaining to electoral bonds to ECI today ie March 21, 2024.
ECI has uploaded it on its website as received from SBI on “as is where is basis”. The data is available at this link https://t.co/VTYdeSKJmI— Spokesperson ECI (@SpokespersonECI) March 21, 2024
ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് കൈവശമുള്ള എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ സുപ്രീംകോടതി എസ്ബിഐക്ക് നിർദേശം നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.