ബിജെപിയ്ക്ക് പാര്‍ട്ടിയേക്കാള്‍ പ്രധാനം ജനാധിപത്യം, കേരളത്തിന് 60,000 കോടി രൂപ ഗ്രാന്‍റ് അനുവദിക്കും: ഗഡ്കരി

ബിജെപി രാഷ്ട്രീയം മാത്രം നോക്കിയല്ല മുന്നോട്ടു പോകുന്നതെന്നും ദേശീയ താല്‍പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 60,000  കോടി രൂപ ഗ്രാന്‍റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടന്ന ജനരക്ഷായാത്രയില്‍ പൊതുജനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Oct 16, 2017, 11:44 AM IST
ബിജെപിയ്ക്ക് പാര്‍ട്ടിയേക്കാള്‍ പ്രധാനം ജനാധിപത്യം, കേരളത്തിന് 60,000  കോടി രൂപ ഗ്രാന്‍റ് അനുവദിക്കും: ഗഡ്കരി

കൊല്ലം: ബിജെപി രാഷ്ട്രീയം മാത്രം നോക്കിയല്ല മുന്നോട്ടു പോകുന്നതെന്നും ദേശീയ താല്‍പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 60,000  കോടി രൂപ ഗ്രാന്‍റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടന്ന ജനരക്ഷായാത്രയില്‍ പൊതുജനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികാസം' എന്നുള്ളതാണ് പ്രധാനം. അത് സിപിഎം ആണോ മറ്റു എതിര്‍പാര്‍ട്ടികള്‍ ഏതെങ്കിലുമാണോ എന്ന് നോക്കുന്നേയില്ല. ബിജെപി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ ചെയ്യുന്ന പോലെ തന്നെ കേരളത്തിനെയും സമ്പല്‍സമൃദ്ധമാക്കാന്‍ പാര്‍ട്ടി സദാ സന്നദ്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സിപിഎം ഭരണം അധികകാലം നീണ്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ജനങ്ങള്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരാണ്. സിപിഎമ്മിന്റേത് അക്രമരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

Trending News