ലോകത്തിലെ അതി സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് സ്ഥാപകനും എംഡിയുമായ ഗൗതം അദാനി. ആഡംബര ബ്രാൻഡായ എൽവിഎംഎച്ച് സഹസ്ഥാപകനും ചെയർമാനുമായ ബെർണാഡ് അർനോൾട്ട് ആമസോൺ സ്ഥാപകൻ ജെഫ് ബസോസ് എന്നിവരെ പിന്തള്ളിയാണ് അദാനി രണ്ടാമത് എത്തിയത്.നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു.273.5 ബില്യൺ ഡോളർ ആസ്തിയുള്ള സ്‌പേസ് എക്‌സ്, ടെസ്‌ല സിഇഒ എലോൺ മസ്‌കാണ് ഫോർബ്‌സ് പട്ടികയിൽ ഒന്നാമത്
ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 155.7 ബില്യൺ ഡോളറാണ്.അർനോൾട്ടിന്റെ ആസ്തി 155.2 ബില്യൺ ഡോളറാണ്.ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻറെ ആസ്തി 149.7 ബില്യൺ ഡോളറാണ്.
ALSO READ: Viral Video : കുട്ടിയാനയുടെ സ്റ്റൈലൻ ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പട്ടികയിൽ എട്ടാം സ്ഥാനത്താണ് മൂല്യം $96.5 ബില്യൺ.യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) യുഎസ്ഐബിസി 2022 ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് ഗൗതം അദാനിക്ക് ലഭിച്ചിരുന്നു.
അദാനി ഗ്രൂപ്പിൻറെ ബിസിനസ്സ് ഇപ്പോൾ വിമാനത്താവളങ്ങൾ, സ്വകാര്യ തുറമുഖങ്ങൾ, സൗരോർജ്ജം, താപവൈദ്യുതി എന്നിവയിൽ വ്യാപിച്ചുകിടക്കുകയാണ്.ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ അദാനി ഗ്രൂപ്പ് ഇപ്പോൾ ഒരു ദേശീയ ഭീമനാണ് .105 ബില്യൺ ഡോളർ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ശത കോടീശ്വരൻമാരിൽ അഞ്ചാം സ്ഥാനത്താണ് അതേസമയം ബെർക്ക്‌ഷയർ ഹാത്ത്‌വേയുടെ നിക്ഷേപകനും സിഇഒയുമായ വാറൻ ബഫറ്റ് 96 ബില്യൺ ഡോളർ ആസ്തിയുമായി ഏഴാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...