പശുക്കളെ സംരക്ഷിക്കുന്ന ജർമൻകാരിയുടെ വിസ നീട്ടിനൽകാന്‍ വിസമ്മതിച്ച് ഭ​​​ര​​​ണ​​​കൂ​​​ടം

ഗോസം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി നിരന്തരം പ്ര​​​സം​​​ഗി​​​ക്കു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് ഭ​​​ര​​​ണ​​​കൂ​​​ടം, ഗോ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന ജ​​​ർ​​​മ​​​ൻ വ​​​നി​​​ത​​​യ്ക്കു വീ​​​സ നീ​​​ട്ടി​​​ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ക്കു​​​ന്നതായി റിപ്പോര്‍ട്ട്.

Last Updated : Nov 4, 2017, 01:27 PM IST
പശുക്കളെ സംരക്ഷിക്കുന്ന ജർമൻകാരിയുടെ വിസ നീട്ടിനൽകാന്‍ വിസമ്മതിച്ച് ഭ​​​ര​​​ണ​​​കൂ​​​ടം

മ​​​​ഥു​​​​ര: ഗോസം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി നിരന്തരം പ്ര​​​സം​​​ഗി​​​ക്കു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് ഭ​​​ര​​​ണ​​​കൂ​​​ടം, ഗോ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന ജ​​​ർ​​​മ​​​ൻ വ​​​നി​​​ത​​​യ്ക്കു വീ​​​സ നീ​​​ട്ടി​​​ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ക്കു​​​ന്നതായി റിപ്പോര്‍ട്ട്.

മ​​​​ഥു​​​​ര​​​​യി​​​​ൽ 1200 ല്‍ അധികം പ​​​ശു​​​ക്ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന 59 കാ​​​​രി​​​​യാ​​​​യ ഫ്രി​​​​ഡ​​​​റി​​​​ക ഇ​​​​റാ​​​​ന ബേ​​​​ണിം​​​​ഗ് എന്ന ജര്‍മ്മന്‍ വനിതയാണ്‌ ടൂ​​​റി​​​സ്റ്റ്‌​​​ വീ​​​സ നീ​​​ട്ടി​​​ക്കി​​​ട്ടു​​​ന്ന​​​തി​​​ന് അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ മു​​​ന്നി​​​ൽ കേ​​​ഴു​​​ന്ന​​​ത്. മ​​​​ഥു​​​​ര​​​​യി​​​​ലാ​​​ണ് ബേ​​​ണിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സു​​​​ര​​​​ഭി ഗോ​​​​സേ​​​​വ നി​​​​കേ​​​​ത​​​​ൻ എ​​​​ന്ന സ്ഥാ​​​​പ​​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. 

ഈ ഗോശാലയില്‍ 1200 ഓ​​​ളം പ​​​ശു​​​ക്ക​​​ളെ​​​യാ​​​ണ് സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത്. നൂ​​​റോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​​ശു​​​​ക്ക​​​​ൾ​​​ക്കു തീ​​​റ്റ​​​യും മ​​​രു​​​ന്നും മറ്റു ചികിത്സകളും നല്‍കി പരിപാലിക്കുന്നത്.

ഈ ഗോശാലയ്ക്കുവേണ്ട ചിലവുകള്‍ അവര്‍ സ്വയം കണ്ടെത്തുകയാണ് ചെയ്തിരിക്കുന്നത്. ബെര്‍ലിനില്‍ അവരുടെ സ്വത്തുക്കള്‍ വാടകയ്ക്ക് നല്‍കിയാണ്‌ അവര്‍ ഈ ഗോശാല നടത്തുന്നത്. 

ഗോശാല ആരംഭിക്കുന്നതിനു മുന്‍പ് അവര്‍ പശുക്കളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ വായിക്കുകയും ഹിന്ദി ഭാഷ പഠിക്കുകയും ചെയ്തു. പ്രായമായ പാല് നല്കുന്നില്ലാത്ത പശുക്കളെ ആളുകള്‍ തെരുവില്‍ ഉപേക്ഷിക്കുകയാണ് പതിവ്, ആ പശുക്കളെയാണ് സംരക്ഷിക്കാനായി അവര്‍ ഏറ്റെടുക്കുന്നത്.  

1978 ൽ ​​​​ടൂ​​​​റി​​​​സ്റ്റ് വീസ​​​​യി​​​​ലാ​​​​ണ് ബെ​​​​ർ​​​​ലി​​​​നി​​​​ൽനി​​​​ന്ന് ബേ​​​ണിം​​​ഗ് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് പ​​​​ല​​​​വ​​​​ട്ടം അ​​​​ധി​​​​കൃ​​​​ത​​​​ർ വീ​​​സാ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി​​​​നൽ​​​​കി. എ​​​​ന്നാ​​​​ൽ, ഇപ്പോള്‍ ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ മാ​​​​റ്റം മൂ​​​​ലം വീ​​​​സ നീ​​​​ട്ടിന​​​​ൽ​​​​കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട്. 

ത​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​യി​​​​ലു​​​​ള്ള പ​​​​ശു​​​​ക്ക​​​​ൾ​​​​ക്ക് എ​​​​ന്തു സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ബേ​​​ണിം​​​ഗ് ഇ​​​പ്പോ​​​ൾ. ഗോ​​​ശാ​​​ല​​​യി​​​ലെ 1,200 ഓ​​​​ളം പ​​​​ശു​​​​ക്ക​​​​ളി​​​​ൽ 60 ശ​​​​ത​​​​മാ​​​​ന​​​​വും പ​​​​രി​​​​ക്കും അ​​​​സു​​​​ഖ​​​​ങ്ങ​​​​ളും മൂ​​​​ലം ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​വ​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ പ​​​റ​​​യു​​​ന്നു. 

അവരെ സ്നേഹപൂര്‍വ്വം ആളുകള്‍ 'സദേവി മാതാജി' എന്നാണ് വിളിക്കുന്നത്‌. 

Trending News