പശുവിനെ ആരാധിക്കുന്നവര്‍ അക്രമ സംഭവങ്ങള്‍ അഴിച്ചു വിടരുത്: മോഹന്‍ ഭാഗവത്

പശുവിനെ ദൈവമായി ആരാധിക്കുകയും അതോടൊപ്പം ഗോരക്ഷയുടെ പേരില്‍ അക്രമസംഭവങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നവര്‍ക്കെതിരെ കടുത്ത സന്ദേശവുമായി ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത്. 

Last Updated : Sep 18, 2017, 05:07 PM IST
പശുവിനെ ആരാധിക്കുന്നവര്‍ അക്രമ സംഭവങ്ങള്‍ അഴിച്ചു വിടരുത്: മോഹന്‍ ഭാഗവത്

ജയ്പൂര്‍: പശുവിനെ ദൈവമായി ആരാധിക്കുകയും അതോടൊപ്പം ഗോരക്ഷയുടെ പേരില്‍ അക്രമസംഭവങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നവര്‍ക്കെതിരെ കടുത്ത സന്ദേശവുമായി ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത്. 

പശുവിനെ ദൈവമായി ആരാധിക്കുന്നവരുടെ വികാരങ്ങള്‍ അല്‍പ്പം മുറിപ്പെട്ടാലും രാജ്യത്ത് അക്രമസംഭവങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല.  പശുവിനെ ആരാധിക്കുന്നവര്‍ ഗോപൂജയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കണമെന്നും, പശുവിനെ ആരാധിക്കുന്നത് നമുക്ക് ഗുണകരമാണെന്നും അദ്ദേഹം ജയ്പൂരില്‍ നടന്ന യോഗത്തില്‍ പറഞ്ഞു. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി രാജസ്ഥാനില്‍ എത്തിയപ്പോളാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. 

കഴിഞ്ഞ മാസങ്ങളിലായി ഗോരക്ഷയുടെ പേരില്‍ ധാരാളം അക്രമങ്ങള്‍ രാജ്യത്ത് അരങ്ങേറിയ സാഹചര്യത്തില്‍ ആണ് മോഹന്‍ ഭാഗവത് തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.

അതിനിടെ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഇന്ത്യയിലെ ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച്  ചോദിച്ചപ്പോള്‍ ചെറുകിട കുടില്‍ വ്യവസായങ്ങളില്‍ ഉത്പാദിപ്പിക്കുന്ന സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അവ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending News