ഗോ​ഡ്സെ പ​രാ​മ​ര്‍​ശം: അ​റ​സ്റ്റില്‍ ഭയമില്ലെന്ന് ക​മ​ല്‍ ഹാസന്‍

നാഥുറാം ഗോ​ഡ്സെയെപ്പറ്റി നടത്തിയ വിവാദ പ​രാ​മ​ര്‍​ശ൦ കെട്ടടങ്ങുന്നതിന് മുന്‍പ് അടുത്ത വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി മ​ക്ക​ള്‍ നീ​തി മ​യ്യം ത​ല​വ​ന്‍ ക​മ​ല്‍ ഹാസന്‍.

Updated: May 17, 2019, 11:21 AM IST
ഗോ​ഡ്സെ പ​രാ​മ​ര്‍​ശം: അ​റ​സ്റ്റില്‍ ഭയമില്ലെന്ന് ക​മ​ല്‍ ഹാസന്‍

ചെ​ന്നൈ: നാഥുറാം ഗോ​ഡ്സെയെപ്പറ്റി നടത്തിയ വിവാദ പ​രാ​മ​ര്‍​ശ൦ കെട്ടടങ്ങുന്നതിന് മുന്‍പ് അടുത്ത വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി മ​ക്ക​ള്‍ നീ​തി മ​യ്യം ത​ല​വ​ന്‍ ക​മ​ല്‍ ഹാസന്‍.

ഗോ​ഡ്സെ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ തന്നെ അ​റസ്റ്റ് ചെയ്യുമെന്ന ഭ​യ​മൊ​ന്നും ത​നി​ക്കി​ല്ലെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു. "എ​ന്നെ അ​വ​ര്‍ അ​റ​സ്റ്റ് ചെ​യ്യ​ട്ടെ. പ​ക്ഷേ, അവര്‍ എന്നെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ അ​ത് കൂ​ടു​ത​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും"- ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു. ഒപ്പം, 
ഇ​ത് മു​ന്ന​റി​യി​പ്പല്ല എന്നും ഉ​പ​ദേ​ശ​മാ​യി ക​ണ്ടാ​ല്‍ മ​തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. 

അ​റ​വാ​കു​റി​ച്ചി​യി​ലെ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് പി​ന്നാ​ലെ ത​നി​ക്കു നേ​രെ ചീ​മു​ട്ട​യേ​റു​ണ്ടാ​യ​തി​നെ​യും ക​മ​ല്‍​ഹാ​സ​ന്‍ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നി​ല​വാ​ര​ത്ത​ക​ര്‍​ച്ച​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അറവാകുറിച്ചി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമല്‍ഹാസനെതിരെ ചീമുട്ടയേറും കല്ലേറും നടന്നിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ രണ്ടംഗ സംഘത്തെ നീതി മയ്യം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും തൂടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം ക​മ​ല്‍ ഹാസനോട് പ്രചാരണം നിര്‍ത്തിവയ്ക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പാറന്‍കുണ്ട്രം നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു പ്രചരണം നടത്തവേ കമലിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക അക്രമണമാണ് കമല്‍ നേരിടുന്നത്.

ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേന പ്രവര്‍ത്തകരുമുള്‍പ്പെടുന്ന 11 അംഗ സംഘമായിരുന്നു ചെരുപ്പേറിന് പിന്നല്‍. കമല്‍ഹാസന്‍ സംസാരിക്കുന്ന വേദിയ്ക്കുനേരെ ഇവര്‍ ചെരിപ്പെറിയുകയായിരുന്നു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളൊ​ന്നും ത​ന്നെ ഭ​യ​പ്പെ​ടു​ത്തി​ല്ല. എ​ല്ലാ മ​ത​ങ്ങ​ളി​ലും തീ​വ്ര​സ്വ​ഭാ​വ​മു​ള്ള​വ​രു​ണ്ട്. അ​വ​രി​ല്‍ ചി​ല​ര്‍ അ​തി​തീ​വ്ര മ​നോ​ഭാ​വ​മു​ള്ള​വ​രാ​ണ്. പു​ണ്യാ​വാ​ന്മാ​രാ​ണെ​ന്ന് ആ​ര്‍​ക്കും പ​റ​യാ​നാ​കി​ല്ല, ഇതായിരുന്നു ക​മ​ല്‍ ഹാസന്‍റെ പ്രതികരണം. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്നുമാണ് കമല്‍ ഹാസന്‍ പറഞ്ഞത്. ഇതാണ് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.