NVS - 01 Mission: ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം; നാവി​ഗേഷൻ ഉപ​ഗ്രഹം എൻവിഎസ്-01 ഭ്രമണപഥത്തിൽ

സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന എൻവിഎസ്-01 ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചു.   

Written by - Zee Malayalam News Desk | Last Updated : May 29, 2023, 12:59 PM IST
  • രാവിലെ 10.42ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൻവിഎസ്-01 കുതിച്ചുയർന്നത്.
  • ജിഎസ്എൽവി എഫ്12 റോക്കറ്റാണ് ദൗത്യത്തിനായി ഇസ്രൊ ഉപയോ​ഗിച്ചത്.
  • ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹമാണിത്.
NVS - 01 Mission: ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം; നാവി​ഗേഷൻ ഉപ​ഗ്രഹം എൻവിഎസ്-01 ഭ്രമണപഥത്തിൽ

ഐഎസ്ആർഒയുടെ നൂതന നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഉപ​ഗ്രഹം ഭ്രമണപഥത്തിൽ എത്തിയെന്നും ആദ്യ സി​ഗ്നലുകൾ ലഭിച്ചുവെന്നും ഐഎസ്ആർഒ അറിയിച്ചു. ഇസ്രോയ്ക്ക് ഇത് ചരിത്ര നേട്ടമാണ്. ഇന്ത്യയുടെ സ്വന്തം ജിപിഎസ് ഉപ​ഗ്രഹ സാറ്റ്ലൈറ്റാണ് എൻവിഎസ്-01. നിർണായകമായ ക്രയോജനിക് ഘട്ടം പ്രവർത്തിച്ചു തുടങ്ങി. രണ്ടുഘട്ടത്തിലെ വേർപെടൽ വിജയകരമാണെന്നും ഇതുവരെയുള്ളതെല്ലാം കൃത്യമാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി. 

രാവിലെ 10.42ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൻവിഎസ്-01 കുതിച്ചുയർന്നത്. ജിഎസ്എൽവി എഫ്12 റോക്കറ്റാണ് ദൗത്യത്തിനായി ഇസ്രൊ ഉപയോ​ഗിച്ചത്. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹമാണിത്. സേവനങ്ങൾ മെച്ചപ്പെടുത്താനും നൂതന സവിശേഷതകൾ അവതരിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് രൂപകല്പന ചെയ്തതാണ് NVS-01. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് എൻവിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം.

2,232 കിലോഗ്രാമാണ് ഈ ഉപ​ഗ്രഹത്തിന്റെ ഭാരം. NVS-01 നാവിഗേഷൻ പേലോഡുകളായ L1, L5, S ബാൻഡുകൾ വഹിക്കുന്നു. ഇന്ത്യ ആദ്യമായി തദ്ദേശീയമായ വികസിപ്പിച്ച റുബിടിയം അറ്റോമിക് ക്ലോക്കും സാറ്റ്ലൈറ്റിൽ ഉപയോ​ഗിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News