ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന സംവിധാനം കാര്യക്ഷമമല്ല: പ്രിയങ്ക ഗാന്ധി

യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായികോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

Last Updated : Apr 14, 2020, 11:43 PM IST
ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന സംവിധാനം കാര്യക്ഷമമല്ല: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായികോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന സംവിധാനം ഒട്ടും കാര്യക്ഷമമല്ലെന്ന്​ പ്രിയങ്ക ഗാന്ധി  ആരോപിച്ചു. ഉത്തര്‍ പ്രദേശില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരില്‍ 5 ​ പേരുടെ പരിശോധന ഫലം വന്നത്​ അവരുടെ മരണത്തിന്​ ശേഷമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

'സംസ്​ഥാനത്ത്​ കോവിഡ്​ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഞാന്‍ കത്ത് നല്‍കിയിരുന്നു. യു.പിയില്‍ മരിച്ചവരില്‍ അഞ്ച്​ പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച പരിശോധനാ ഫലം വന്നത്​ അവരുടെ മരണത്തിന്​ ശേഷമാണ്​. പരിശോധനാ സംവിധാനങ്ങള്‍ വളരെ മോശമാണ്​. പരിശോധന സംവിധാനം വേഗമുള്ളതും മികച്ചതും ആവണം. പരമാവധി പരിശോധനകള്‍ നടത്തിയെങ്കില്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്​തമാകൂ, പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

അതേസമയം, ഉത്തർ പ്രദേശിൽ കൊറോണ  വൈറസ് ബാധിച്ചവരുടെ എണ്ണം 674 ആയി വർദ്ധിച്ചു.   

 

Trending News