ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്: ആറാമത്തെ സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിരിക്കേ ബിജെപി ആറാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 34 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറക്കിയ 34 സ്ഥാനാര്‍ഥികളില്‍ 12 പേര്‍ പാട്ടിദാര്‍ സമുദായത്തില്‍പ്പെട്ടവരാണ്. 

Last Updated : Nov 27, 2017, 11:25 AM IST
ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്: ആറാമത്തെ സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിരിക്കേ ബിജെപി ആറാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 34 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറക്കിയ 34 സ്ഥാനാര്‍ഥികളില്‍ 12 പേര്‍ പാട്ടിദാര്‍ സമുദായത്തില്‍പ്പെട്ടവരാണ്. 

പലൻപൂരിൽ നിന്ന് ലാൽജിഭായി പ്രജാപതി, ദീശയിൽ നിന്നുള്ള ശശികാന്ത്ഭായ് പാണ്ഡ്യ, വടക്കൻ ഗാന്ധിനഗറിൽ നിന്നും അശോഭായ് പട്ടേൽ, രാധൻപൂരിൽ നിന്നും ലാവൻസിംഗ്ജി താക്കൂർ, സിദ്ധപൂരില്‍നിന്നും ജൈനനാരായൺഭായ് വ്യാസ് തുടങ്ങിയ പ്രമുഖര്‍ ഈ പട്ടികയില്‍ പെടുന്നു. 

രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. 

മൊത്തം ആറു തവണയായാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. പാര്‍ട്ടിയുടെ ആദ്യ പട്ടികയില്‍ 70, രണ്ടാമത്തെ പട്ടികയില്‍ 36, മൂന്നാമത്തെ പട്ടികയില്‍ 28, നാലാമത്തെ പട്ടികയില്‍ 1, അഞ്ചാമത്തെ പട്ടികയില്‍ 13, ആറാമത്തെ പട്ടികയില്‍ 34 എന്നിങ്ങനെയായിരുന്നു സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 

ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്. രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പു നടക്കുക.  

ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍ നടക്കുക. 

നരേന്ദ്രമോദി ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്ന് മാറിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് എന്ന പ്രത്യേകതയും കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഉണ്ട്. അതിനാല്‍, ആകെയുള്ള 182 സീറ്റുകളില്‍ 150 സീറ്റും ജയിക്കണമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.

 

 

 

 

Trending News