ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്: റാലിയില്‍ അര്‍ദ്ധ സെഞ്ചുറിയടിക്കാന്‍ മോദി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 50 പ്രചാരണ റാലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. നവംബര്‍ 10ന് ശേഷമാണ് റാലികള്‍. ഒരു സംസ്ഥാനത്ത് മോദി നടത്തുന്ന റാലികളില്‍ റെക്കോര്‍ഡാണിത്. 

Last Updated : Oct 28, 2017, 03:21 PM IST
ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്: റാലിയില്‍ അര്‍ദ്ധ സെഞ്ചുറിയടിക്കാന്‍ മോദി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 50 പ്രചാരണ റാലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. നവംബര്‍ 10ന് ശേഷമാണ് റാലികള്‍. ഒരു സംസ്ഥാനത്ത് മോദി നടത്തുന്ന റാലികളില്‍ റെക്കോര്‍ഡാണിത്. 

പ്രധാനമന്ത്രി മോദിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരും പ്രചാരക പ്രമുഖരില്‍പ്പെടുന്നു. ഇരുവരും വിവിധ റാലിയില്‍ പങ്കെടുക്കും. യോഗിക്ക് ഗുജറാത്തില്‍ വലിയ സ്വീകാര്യതയാണുള്ളത്.

ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് വലിയ ജനപ്രീതിയാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ പാര്‍ട്ടിയെ സഹായിച്ചു. 

ഈ മാസം തന്നെ മൂന്നു തവണ മോദി ഗുജറാത്ത്‌ സന്ദര്‍ശിച്ചിരുന്നു. വിവിധ പദ്ധതികളുടെ ഉത്ഘാടനവും മഹാറാലികളും നടത്തിയിരുന്നു. അതുകൂടാതെ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണപരിപാടികള്‍ക്കും പാര്‍ട്ടി പദ്ധതിയിട്ടിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇത്തരം പരിപാടികളെ മോദി അഭിസംബോധന ചെയ്യും. 

വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കായി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
സ്വന്തം തട്ടകമായ ഗുജറാത്തില്‍ റെക്കോര്‍ഡ് വിജയമാണ് മോദിയും അമിത് ഷായും ലക്ഷ്യമിടുന്നത്. ഡിസംബര്‍ 9, 14 തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്.

Trending News