Aam Aadmi Party: ഗുജറാത്ത്‌ ലക്ഷ്യമിട്ട് AAP, നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും

ഡല്‍ഹിയിലും പഞ്ചാബിലും നേടിയ തകര്‍പ്പന്‍ വിജയത്തിനുശേഷം അടുത്ത സംസ്ഥാനം ലക്ഷ്യമാക്കി നീങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 02:35 PM IST
  • ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് മനീഷ് സിസോദിയ പറഞ്ഞു.
Aam Aadmi Party: ഗുജറാത്ത്‌ ലക്ഷ്യമിട്ട് AAP, നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും

Vadodara: ഡല്‍ഹിയിലും പഞ്ചാബിലും നേടിയ തകര്‍പ്പന്‍ വിജയത്തിനുശേഷം അടുത്ത സംസ്ഥാനം ലക്ഷ്യമാക്കി നീങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. 

ഈ വര്‍ഷം നിയമഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന  ഹിമാചല്‍ പ്രദേശ്‌, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക്  പ്രത്യേക പദ്ധതികളാണ് ആം ആദ്മി പാര്‍ട്ടി തയ്യാറാക്കുന്നത്.  2022 അവസാനത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സംസ്ഥാനങ്ങളില്‍ മുന്നൊരുക്കങ്ങള്‍  ആം ആദ്മി പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്. ഇതിനു മുന്നോടിയായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ്  കെജ്‌രിവാള്‍ മാസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു.  

Also Read:  Maharashtra Covid Update: പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ആം ആദ്മി പാര്‍ട്ടിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ  ഗുജറാത്ത് സന്ദര്‍ശിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന്  മനീഷ് സിസോദിയ പറഞ്ഞു. വഡോദരയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന് മുന്‍പില്‍ ഇപ്പോള്‍ ഓപ്ഷനുകള്‍ ഉണ്ടെന്നും  ജനങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ഇനി ഏതുതരത്തിലുള്ള സർക്കാർ വേണമെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്തെ 182 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് വ്യക്തമാക്കിയ  മനീഷ് സിസോദിയ ഇനി ഗുജറാത്തിലെ ജനങ്ങൾ തീരുമാനിക്കണം ഏത് പാർട്ടിയുടെ സർക്കാർ വേണമെന്ന് എന്നും അഭിപ്രായപ്പെട്ടു. 

Also Read:  PM Kisan Yojana: പിഎം കിസാൻ സമ്മാൻ നിധി; ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയം നീട്ടി, ചെയ്യേണ്ടതെങ്ങനെ?

ഡല്‍ഹിയില്‍ നടത്തിയ നീക്കം പോലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഇവിടെയും ആം ആദ്മി പാര്‍ട്ടി മുന്നേറുന്നത്.  ഈ നീക്കങ്ങളുടെ ഭാഗമായി ഗുജറാത്തിലെ സർക്കാർ സ്‌കൂളുകൾ സംബന്ധിച്ച് ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ വെള്ളിയാഴ്ച വഡോദരയിൽ ഒരു പൊതു സംവാദം നടത്തി. സംവാദത്തിനിടെ  കഴിഞ്ഞ  27 വർഷത്തിനുള്ളിൽ ബിജെപി  നടപ്പില്‍ വരുത്തിയ സർക്കാർ സ്കൂളും 7 വർഷത്തിനുള്ളിൽ ഡൽഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന സ്കൂളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ഒരു ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.  

27 വർഷം കൊണ്ട് ഗുജറാത്തിലെ സർക്കാർ സ്‌കൂളുകൾ തകർത്തത് ബിജെപിയാണെന്ന് ജനങ്ങൾ തുറന്ന് പറഞ്ഞതായി മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  BJP, സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടി സ്വകാര്യ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. നേതാക്കള്‍പോലും  സർക്കാർ സ്‌കൂളുകളെ അവഗണിച്ച്  സ്വന്തം സ്വകാര്യ സ്‌കൂളുകൾ തുറന്നു. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ മന്ത്രിമാർ ഗുജറാത്തിൽ വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയപ്പോൾ സംസ്ഥാന സർക്കാർ തങ്ങളുടെ  നേട്ടങ്ങൾ കാണിക്കാൻ ഒരു ദിവസം മുഴുവൻ മാറ്റിവച്ചു. എന്നാൽ സംസ്ഥാന സർക്കാരിന് ഒരു സര്‍ക്കാര്‍ സ്‌കൂൾ പോലും എടുത്തുകാട്ടാനായില്ല എന്നത്  ഖേദകരമാണ്, സിസോദിയ പറഞ്ഞു.  

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അപ്രതീക്ഷിത വിജയം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ BJPയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും  എന്ന സൂചനയാണ് നല്‍കുന്നത് എന്നാണ്  രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്ന വിലയിരുത്തല്‍...  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News