Vulgar Post: പ്രധാനമന്ത്രിയ്ക്കും UP മുഖ്യമന്ത്രിയ്ക്കുമെതിരെ അശ്ലീല പോസ്റ്റ്, നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍

പ്രധാനമന്ത്രി  നരേന്ദ്രമോദിയ്ക്കും ഉത്തര്‍ പ്രദേശ്‌   മുഖ്യമന്ത്രി  യോഗി ആദിത്യനാഥിനുമെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ നിയമ  വിദ്യാര്‍ത്ഥി അറസ്റ്റില്‍

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 08:43 AM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍
  • ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിയമ വിദ്യാര്‍ത്ഥിയായ അരുണ്‍ യാദവിന്‍റെ പരാമര്‍ശങ്ങള്‍.
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും (PM Modi) UP മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേയും (Yogi Adityanath) ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Vulgar Post: പ്രധാനമന്ത്രിയ്ക്കും UP മുഖ്യമന്ത്രിയ്ക്കുമെതിരെ അശ്ലീല പോസ്റ്റ്, നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Lucknow: പ്രധാനമന്ത്രി  നരേന്ദ്രമോദിയ്ക്കും ഉത്തര്‍ പ്രദേശ്‌   മുഖ്യമന്ത്രി  യോഗി ആദിത്യനാഥിനുമെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ നിയമ  വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു  നിയമ വിദ്യാര്‍ത്ഥിയായ  അരുണ്‍ യാദവിന്‍റെ പരാമര്‍ശങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും (PM Modi)  UP മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേയും  (Yogi Adityanath)  ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത വീഡിയോ ഫേസ്ബുക്കില്‍  പോസ്റ്റ് ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 153 A, 469 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഞായറാഴ്ച ഗോരഖ്പൂരിലെ കോടതിയില്‍ ഹാജരാക്കിയ  അരുണിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.  സംഭവത്തെ തുടര്‍ന്ന് അരുണിനെ ഗോരഖ്പൂര്‍ സര്‍വകലാശാല അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.  കൂടാതെ ക്യാമ്പസില്‍  പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തി.  

Also read: Ind vs Aus Test Series: ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ അത്യധികം സ​ന്തോ​ഷി​ക്കു​ന്നു, ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്രധാനമന്ത്രി

അതേസമയം,  വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യൂണിവേഴ്സിറ്റിയുടെ ഐ ടി ടീം ഇടപെട്ടിരുന്നു.  സംഭവത്തില്‍  അന്വേഷണം നടത്താന്‍ ഒരു അച്ചടക്ക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News