ഹൈദരാബാദ്: ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും (Andhra Pradesh) അയല്‍ സംസ്ഥാനമായ തെലങ്കാനയിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്.
ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങി. പത്തോളം വീടുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ബാണ്ട്ലഗുഡയിലെ മൊഹമ്മദീയ ഹില്‍സിലാണ് അപകടമുണ്ടായത്.
അതേസമയം, തെലങ്കാന (Telangana) യില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയില്‍ 14 ജില്ലകളെയെങ്കിലും മഴ ബാധിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമായത്ത് സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ ഇന്നലെ രാത്രി തുറന്നു.
Also read: ന്യുനമര്‍ദ്ദം ആന്ധ്രാ തീരം കടന്നു, കേരളത്തില്‍ കനത്ത മഴ, 11 ജില്ലകളില്‍ Yellow Alert
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദംമൂലമാണ് ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമായിരിക്കുന്നത്. ആന്ധ്രപ്രദേശിലെ നൂറിലധികം സ്ഥലങ്ങളില്‍ 11 മുതല്‍ 24 സെ.മീ വരെ മഴ പെയ്തതായാണ് റിപ്പോര്‍ട്ട്.
#HyderabadRains I was at a spot inspection in Mohammedia Hills, Bandlaguda where a private boundary wall fell resulting in death of 9 people & injuring 2. On my from there, I gave a lift to stranded bus passengers in Shamshabad, now I'm on my way to Talabkatta & Yesrab Nagar... pic.twitter.com/EVQCBdNTvB
— Asaduddin Owaisi (@asadowaisi) October 13, 2020
അടുത്ത 24 മണിക്കൂറില്‍ ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുമെന്നാണ് Indian Meteorological Department - IMD റിപ്പോര്‍ട്ട്. അതനുസരിച്ച് ഇരു സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.