Himachal Pradesh: ഹോട്ടലുകള്‍ക്ക് 50 ശതമാനം ഇളവ്; വിനോദസഞ്ചാരികളെ ആകർഷിച്ച് ഹിമാചൽ പ്രദേശ്

50 percent discount for hotels, Himachal Pradesh attracts tourists: എച്ച്.പി.ടി.ഡി.സി ഹോട്ടലുകളില്‍ ഈ ഓഫർ സെപ്റ്റംബര്‍ 15 വരെയാണ് ഉണ്ടാവുക.

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 03:06 PM IST
  • വിനോദസഞ്ചാരികള്‍ കനത്ത മഴയും അതിനുപിന്നാലെ ഉണ്ടായ മണ്ണിടിച്ചിലും കാരണം സംസ്ഥാനം വിട്ടതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.
  • എച്ച്.പി.ടി.ഡി.സി ഹോട്ടലുകളില്‍ ഈ ഓഫർ സെപ്റ്റംബര്‍ 15 വരെയാണ് ഉണ്ടാവുക.
Himachal Pradesh: ഹോട്ടലുകള്‍ക്ക് 50 ശതമാനം ഇളവ്; വിനോദസഞ്ചാരികളെ ആകർഷിച്ച് ഹിമാചൽ പ്രദേശ്

മഴ കുറഞ്ഞതോടെ റൂം നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍. മഴക്കെടുതികള്‍ ബാധിക്കാത്ത സംസ്ഥാനത്തെ ടൂറിസ്റ്റ് പ്രദേശങ്ങളിലെ ഹോട്ടൽ മുറികള്‍ക്ക്‌ 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിനോദസഞ്ചാരികള്‍ കനത്ത മഴയും അതിനുപിന്നാലെ ഉണ്ടായ മണ്ണിടിച്ചിലും കാരണം സംസ്ഥാനം വിട്ടതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. 

മഴക്കെടുതി കാരണം ഏകദേശം ഏഴുപതിനായിരത്തോളം വിനോദ സഞ്ചാരികളെയാണ് ഹിമാചലിലെ പല പ്രദേശങ്ങളിൽ നിന്നുമായി ഒഴിപ്പിക്കേണ്ടി വന്നത്. ദേശീയപാതകള്‍ ഉള്‍പ്പടെ തുറക്കുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും വിനോദ സഞ്ചാര പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. എച്ച്.പി.ടി.ഡി.സി ഹോട്ടലുകളില്‍ ഈ ഓഫർ സെപ്റ്റംബര്‍ 15 വരെയാണ് ഉണ്ടാവുക. 

ALSO READ: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേ സ്റ്റേ ചെയ്ത് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗത്തിന് നിര്‍ദ്ദേശം

പ്രളയത്തില്‍ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് കുളു, മണാലി,ഷിംല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ്. മഴയിലും മണ്ണിടിച്ചിലും കാരണം ദേശീയപാതകള്‍ ഉള്‍പ്പടെയുള്ള 250ഓളം റോഡുകളും മഴയിലും മണ്ണിടിച്ചിലുമായി തകര്‍ന്നിരുന്നു.  ഏറെ ബുദ്ധിമുട്ടിയാണ് ലഹോളിലും മണാലിയിലുമൊക്കെ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയത്. കൃഷിയും വിനോദസഞ്ചാരവുമാണ് നദീതടങ്ങളും ഹിമാലയന്‍ പര്‍വതപ്രദേശങ്ങളും 
നിറഞ്ഞ ഹിമാചല്‍ പ്രദേശിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News