Holi 2023: ഹോളി 2023: 39 സ്പെഷ്യൽ സർവീസുമായി ഇന്ത്യൻ റെയിൽവെ

Holi Special Trains: ഹോളിയോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ഡൽഹി, പട്‌ന, പൂനെ, മുംബൈ, അമൃത്‌സർ, ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങി നിരവധി നഗരങ്ങളിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Mar 6, 2023, 02:29 PM IST
  • ഹോളിയോടനുബന്ധിച്ച് 39 സ്പെഷ്യൽ സർവീസുമായി ഇന്ത്യൻ റെയിൽവെ
  • ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് നിറങ്ങളുടെ ഉത്സവമായ ഹോളി
Holi 2023: ഹോളി 2023: 39 സ്പെഷ്യൽ സർവീസുമായി ഇന്ത്യൻ റെയിൽവെ

Holi Special Trains: ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് നിറങ്ങളുടെ ഉത്സവമായ ഹോളി. അതുകൊണ്ടുതന്നെ യാത്ര ചെയ്യുന്നവരുടെ സൗകര്യാർത്ഥവും അതുപോലെ തന്നെ തിരക്ക് കുറയ്ക്കുന്നതിനും വേണ്ടിയുള്ള എല്ലാ ഏർപ്പാടുകളും റെയിൽവേ നടത്തിയിരിക്കുകയാണ്.  അതായത് ഹോളി ഉത്സവ തിരക്ക് നേരിടാൻ റെയിൽവേ 39 സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.  ഈ ഫെസ്റ്റിവൽ-സ്പെഷ്യൽ ട്രെയിനുകൾ ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയുൾപ്പെടെ ഒന്നിലധികം സംസ്ഥാനങ്ങൾക്കിടയിൽ കണക്റ്റിവിറ്റി നൽകും. ഈ റൂട്ടുകളിൽ ട്രെയിനുകൾ ഉള്ളതിനാൽ, ഡൽഹി, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, അമൃത്സർ തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ സർവീസുകൾ ഉപയോഗിക്കാൻ കഴിയും.

Also Read: Attukal pongala 2023: ആറ്റുകാൽ പൊങ്കാല: സ്‌പെഷ്യൽ സര്‍വീസുകളുമായി റെയില്‍വേ, അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്

ഈ ഉത്സവ സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യൻ റെയിൽവെ പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചത്.  റെയിൽവെ ഈ സർവീസിലൂടെ ഡൽഹി-പട്‌ന, ബെംഗളൂരു-പട്‌ന, പൂനെ-പട്‌ന, മുംബൈ-പട്‌ന തുടങ്ങിയ തിരക്കേറിയ റൂട്ടുകൾക്കാണ് മുൻഗണന നൽകുന്നത്. എങ്കിലും ഹോളി സ്‌പെഷ്യൽ ട്രെയിനുകളുടെ സേവനങ്ങൾ ഈ റൂട്ടുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.  മറ്റ് നഗരങ്ങളിലും യാത്രാ സൗകര്യത്തിനായി ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ

 

ഉത്സവ സീസണിലെ തിരക്ക് നേരിടാൻ സുഗമമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഈ സ്പെഷ്യൽ ട്രെയിനുകൾ സമയനിഷ്ഠ, ശുചിത്വം, സുരക്ഷ, ഭക്ഷണം വെള്ളം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്.  യാത്രക്കാർക്ക് ഐആർസിടിസി ഓൺലൈൻ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗിച്ച് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകൾ ഉപയോഗിച്ച് ഹോളി സ്‌പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.  വിവിധ റൂട്ടുകളിൽ സാധാരണ എക്‌സ്‌പ്രസ് ട്രെയിനുകൾക്കും മെയിൽ എക്‌സ്പ്രസ് ട്രെയിനുകൾക്കുമൊപ്പം പ്രത്യേക ട്രെയിനുകളും സർവീസ് നടത്തും. 

Also Read: Viral Video: തവളയെ നിസാരനായി കണ്ട മൂർഖന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

ഹോളി സ്പെഷ്യൽ ട്രെയിൻ ലിസ്റ്റ് (Holi Special Train List)

ഇന്ത്യൻ റെയിൽവേ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ചില പ്രത്യേക ട്രെയിനുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു...

04053/04054 ആനന്ദ് വിഹാർ ടെർമിനൽ -ഉധംപൂർ- ആനന്ദ് വിഹാർ ടെർമിനൽ റിസർവ്ഡ് എസി എക്സ്പ്രസ്

04672/04671 ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ന്യൂ ഡൽഹി- ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റിസർവ്ഡ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ

04530/04529 ബതിന്ദ-വാരണാസി- ബതിന്ദ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ

04052/04051 ആനന്ദ് വിഹാർ ടെർമിനൽ - വാരണാസി - ആനന്ദ് വിഹാർ ടെർമിനൽ റിസർവ്ഡ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ

04048/04047 ആനന്ദ് വിഹാർ ടെർമിനൽ - മുസാഫർപൂർ - ആനന്ദ് വിഹാർ ടെർമിനൽ റിസർവ്ഡ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ്

04518/04517 ചണ്ഡീഗഡ് - ഗോരഖ്പൂർ - ചണ്ഡീഗഡ് റിസർവ്ഡ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ

04412/04411 ആനന്ദ് വിഹാർ ടെർമിനൽ-സഹർസ - ആനന്ദ് വിഹാർ ടെർമിനൽ റിസർവ്ഡ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ

04060/04059 ആനന്ദ് വിഹാർ ടെർമിനൽ - ജയനഗർ - ആനന്ദ് വിഹാർ ടെർമിനൽ റിസർവ്ഡ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ

Also Read: Trigrahi Yoga 2023: 30 വർഷത്തിനുശേഷം ശനിയുടെ രാശിയിൽ ത്രിഗ്രഹയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യം! 

04062/04061 ഡൽഹി - ബറൗണി - ഡൽഹി റിസർവ്ഡ് സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ പ്രത്യേക എക്സ്പ്രസ് ട്രെയിൻ

04064/04063 ആനന്ദ് വിഹാർ ടെർമിനൽ - ജോഗ്ബാനി- ആനന്ദ് വിഹാർ ടെർമിനൽ റിസർവ്ഡ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ

04070/04069 ആനന്ദ് വിഹാർ ടെർമിനൽ - സീതാമർഹി - ആനന്ദ് വിഹാർ ടെർമിനൽ റിസർവ്ഡ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ

04068/04067 ന്യൂഡൽഹി - ദർഭംഗ - ന്യൂഡൽഹി റിസർവ്ഡ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ

04066/04065 ഡൽഹി - പട്‌ന- ഡൽഹി സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ്

03251/03252 രാജ്ഗിർ - ആനന്ദ് വിഹാർ - രാജ്ഗിർ സൂപ്പർഫാസ്റ്റ് ദ്വൈവാര എക്സ്പ്രസ് സ്പെഷ്യൽ

05577/05578 സഹർസ-അംബാല കാന്റ്-സഹർസ ദ്വൈവാര എക്സ്പ്രസ് സ്പെഷ്യൽ

05269/05270 മുസാഫർപൂർ - വൽസാദ് - മുസാഫർപൂർ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News