ICSE, ISC Board 2021 Result : ഐസിഎസ്ഇ ഐ എസ് സി പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു

ICSE, ISC Board 2021 Results ICSE, ഐസിഎസ്ഇക്ക് 99.-98 ശതമാനം വിജയം ഐ എസ് സിക്ക് 99.76 ശതമാനം വിജയം

Written by - Zee Malayalam News Desk | Last Updated : Jul 24, 2021, 03:29 PM IST
  • കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE) ഔദ്യോഗിക വെബ്സൈറ്റിലാണ് ഫല പ്രഖ്യാപനം.
  • 99.98 % വിജയ ശതമാനമാണ് ICSE ക്കുള്ളത്.
  • ISC ക്കാകട്ടെ 99.76 ശതമാനവും
  • കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐഎസ് സി പന്ത്രണ്ടാം ക്ലാസ് (ISC Class 12th) പരീക്ഷ റദ്ദാക്കിയിരുന്നു.
ICSE, ISC Board 2021 Result : ഐസിഎസ്ഇ ഐ എസ് സി പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു

ഐസിഎസ്‌ഇ  പത്താംക്ലാസ് (ICSE 10th Class), ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് (ISC 12th Class) എന്നിവയുടെ പരീക്ഷ ഫലങ്ങൾ (Exam Results) പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE) ഔദ്യോഗിക വെബ്സൈറ്റിലാണ് ഫല പ്രഖ്യാപനം. 99.98 % വിജയ ശതമാനമാണ് ICSE ക്കുള്ളത്. ISC ക്കാകട്ടെ 99.76 ശതമാനവും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐഎസ് സി പന്ത്രണ്ടാം ക്ലാസ്  (ISC Class 12th) പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്  പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്‍റെ  അടിസ്ഥാനത്തിലാണ്  ഫലപ്രഖ്യാപനം നടത്തുന്നത്. ഏകദേശം 3 ലക്ഷത്തോളം വിദ്യാര്‍ഥികളാണ്  പരീക്ഷാഫലത്തിനായി  കാത്തിരിക്കുന്നത്. 

ALSO READ: ICSE, ISC Result 2021: ഐ‌സി‌എസ്‌ഇ പരീക്ഷാഫലം നാളെ 3 മണിക്ക്, Result അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

മൂന്ന് തരത്തിൽ ICSE, ISC ഫലങ്ങൾ അറിയാൻ സാധിക്കും

1. CISCE യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അതാത് ബോർഡ് പരീക്ഷകൾ തിരഞ്ഞെടുത്ത് ഫലം അറിയാൻ സാധിക്കും

2. CISCE കരിയർ പോർട്ടലിൽ പ്രവേശിച്ചും ഫലം ലഭിക്കുന്നതാണ്.

3. SMS വഴിയും ICSE ISC ഫലങ്ങൾ ലഭിക്കുന്നതാണ്.

CISCE വെബ്സൈറ്റിലൂടെ എങ്ങനെ ഫലം അറിയാം?

1.CISCE യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക (cisce.orgresults.cisce.org)

2. പേജ് തുറക്കുമ്പോൾ തന്നെ രണ്ട് ലിങ്കുകൾ കാണാൻ സാധിക്കും. ICSE Result 2021, ISC Result 2021. ഇതിൽ നിങ്ങളുടെ ബോർഡ് ഏതാണ് അത് തിരഞ്ഞെടുക്കുക.

3. ശേഷം പുതിയ ഒരു വിൻഡോ തുറന്ന് വരുന്നതാണ്. അതിൽ നിർദേശിച്ചിരിക്കുന്ന ഇടത്ത് നിങ്ങളുടെ UID, ഇൻഡെക്സ് നമ്പർ നൽകുക. ശേഷം ക്യപ്ച്ചാ (Captcha) കാണും അതും കൃത്യമായി നൽകിയതിന് ശേഷം ഷോ റിസൾട്ടിൽ (Show Result) ക്ലിക്ക് ചെയ്യുക

4. നിങ്ങളുടെ ഫലം ലഭിക്കുന്നതാണ്. പേജിൽ ലഭിക്കുന്ന മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. 

ALSO READ : ICSE, ISC Board 2021 Results Live Update: ഐസിഎസ്‌ഇ, ഐഎസ്സി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും; ഫലങ്ങൾ എങ്ങനെ, എവിടെ അറിയാം

SMS വഴിയും ഫലം അറിയാൻ സാധിക്കും

ഇന്റർനെറ്റ് സൗകര്യത്തിന് ഏതെങ്കിലും തരത്തിൽ പ്രശ്നം നേരിട്ടാൽ നിങ്ങൾക്ക് നിങ്ങളുടെ ഫലം ഉടൻ തന്നെ അറിയാൻ സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം

1. ICSE ഫലമാണ് വേണ്ടതെങ്കിൽ നിങ്ങൾ നിങ്ങളുടെ UID നമ്പർ CISCE നിർദേശിച്ചിരിക്കുന്ന 09248082883 എന്ന നമ്പറിലേക്ക് അയക്കുക

അയക്കേണ്ട ഫോർമാറ്റ് - ICSE (Space) Unique ID

2. ഇനി ISC ഫലമാണ് ലഭിക്കേണ്ടതെങ്കിൽ 09248082883 എന്ന നമ്പറിലേക്ക്  ISC (Space) Unique ID എന്ന ഫോർമാറ്റിൽ അയക്കുക.

 

ICSE ISC Result SMS വഴി ലഭിക്കുന്നതിനായി 09248082883 എന്ന് നമ്പറിലേക്കാണ് മെസേജ് അയക്കേണ്ടത്. മെസേജ് അയക്കേണ്ട ഫോർമാറ്റ് ICSE (Space) Unique ID അല്ലങ്കിൽ ISC (Space) Unique ID

ALSO READ : CBSE 12th Result: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി, പ്രഖ്യാപനം വ്യാഴാഴ്ച

CISCE Career പോർട്ടൽ വഴി എങ്ങനെ ഫലം ലഭിക്കും?

വിദ്യാർഥികൾക്ക് ഈ പോർട്ടൽ വഴി ലഭിക്കാൻ സാധിക്കില്ല. ഇത് സ്കൂളിലെ എല്ലാ വിദ്യാർഥികളുടെ ഫലം ലഭിക്കുന്നതിനുള്ള സേവനമാണ്. CISCE യുടെ കരിയർ പോർട്ടിലിൽ പ്രവേശിക്കുക. ബോർഡ് അഫിലിയേഷനുള്ള സ്കൂളിന്റെ പ്രിൻസിപ്പാളുമാർക്ക് ലഭ്യമായിട്ടുള്ള ഐഡി ഉപയോഗിച്ച് പ്രവേശിക്കുക. തുടർന്ന് റിസൾട്ട് ലഭിക്കുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News