ഇസ്ലാമബാദ്/ന്യൂഡല്‍ഹി:പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം എന്ന് ആവശ്യപെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭം കരുത്താര്‍ജിക്കുകയാണ്.
സായുധ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടണം എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം സംഘടനകളും സമാധാനപരമായ മാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം നേടണം
എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം സംഘടനകളും ബാലൂച് വിമോചനം എന്ന ലക്ഷ്യവുമായി പ്രക്ഷോഭത്തിലാണ്.
പലപ്പോഴും പാകിസ്ഥാന്‍ സൈന്യം ബലൂചിസ്ഥാന്‍ പ്രവശ്യയില്‍ നടത്തുന്ന അക്രമങ്ങള്‍ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളാണ് എന്ന് പല മനുഷ്യാവകാശ
സംഘടനകളും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം ബലൂചിസ്ഥാനില്‍ പ്രക്ഷോഭം കരുത്താര്‍ജിക്കുന്നതിനിടെ ബലൂചിസ്ഥാന്‍ പ്രവശ്യയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് ഉറപ്പ് നല്‍കികൊണ്ട്
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നു.
ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി ജം കമാല്‍ ഖാനുമായി കൂടിക്കാഴ്ച്ച നടത്തിയ ഇമ്രാന്‍ ഖാന്‍ പ്രവശ്യയുടെ വികസനത്തിനായി പ്രത്യേക സാമ്പത്തിക ഫണ്ട് അനുവദിക്കും
എന്ന് വ്യക്തമാക്കി.
മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനും കാര്‍ഷിക മേഖലയുടെ പുരോഗതിക്കും പ്രത്യേക ഫണ്ട് അനുവദിക്കും എന്നാണ് ഇമ്രാന്‍ ഖാന്‍ ഉറപ്പ് നല്‍കിയത്.
പ്രത്യേക ഫണ്ടിലൂടെ ബാലൂചിലെ വിമോചന പ്രക്ഷോഭങ്ങള്‍ക്ക് തടയിടാം എന്നാണ് ഇമ്രാന്‍ഖാന്‍റെ കണക്ക് കൂട്ടല്‍.
Also Read:ഡോവല്‍ കളത്തിലിറങ്ങി;നേപ്പാളിന് ആദ്യപണി!
അതേസമയം ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നടക്കുന്ന വിമോചന പ്രക്ഷോഭങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്,
ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം ഇന്ത്യ അന്താരാഷ്‌ട്ര വേദികളില്‍ ഉന്നയിക്കും.
ബലൂചിസ്ഥാനില്‍ നടക്കുന്ന വിമോചന പ്രക്ഷോഭങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വീകരിക്കുന്നത്.
അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ബലൂചിസ്ഥാനിലെ സ്ഥിതിഗതികള്‍ ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവല്‍ വിലയിരുത്തുകയാണ്.
Also Read:ഹിസ്ബുള്‍ തലവനെതിരായ ആക്രമണം;പാക് തീവ്രവാദികള്‍ ആശങ്കയില്‍;അവസരം മുതലെടുക്കാന്‍ ഡോവല്‍!
ബലൂചിസ്ഥാന്‍ വിമോചന സമരത്തിന് നേതൃത്വം നല്‍കുന്ന പല സംഘടനകളും വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ഉയര്‍ത്തികൊണ്ട് വരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി,ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കൃത്യമായി മനസിലാക്കി പാക്കിസ്ഥാനെതിരെ
അന്താരാഷ്‌ട്ര വേദികളില്‍ വിഷയം ഉന്നയിക്കുന്നതിനാണ് ഇന്ത്യയുടെ നീക്കം.
വിദേശകാര്യമാന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവിനെ ധരിപ്പിച്ചതായാണ് വിവരം.