ന്യൂഡല്‍ഹി:ചൈനയോടുള്ള നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ്.
ചൈനീസ് ബന്ധമുള്ള കമ്പനികളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഇന്ത്യയിലെ പൊതുമേഖലാ എണ്ണ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായാണ്
ഈ നടപടിയെന്നാണ് വിവരം.
ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ജൂലായ് 23 മുതലാണ് ഈ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്.
കഴിഞ്ഞ ആഴ്ച്ച മുതല്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ട്,
നിയന്ത്രണം നിലവില്‍ വന്നതോടെ ചൈനീസ് എണ്ണ വ്യാപാര കമ്പനികളായ സി എന്‍ ഒ ഒ സി ലിമിറ്റഡ്,യുണിപെക്ക്,പെട്രോ ചൈന
എന്നീ കമ്പനികള്‍ക്ക് ഇറക്കുമതി ടെണ്ടര്‍ അയക്കുന്നത് ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Also Read:ശ്രീലങ്കയുടെ 'ഇന്ത്യാ ഫസ്റ്റ്' നയം ചൈനയ്ക്ക് തിരിച്ചടി!
മാത്രമല്ല ടെണ്ടറില്‍ ഏര്‍പ്പെടണമെങ്കില്‍ ഫെഡറല്‍ കോമ്മേഴ്സ് മന്ത്രാലയത്തില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് പുതിയ നിബന്ധന മുന്നോട്ട്
വെയ്ക്കുകയും ചെയ്തു.
ഇന്ത്യ തങ്ങളുടെ മൊത്തം ആവശ്യത്തിന്റെ 84 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
അതുകൊണ്ട് തന്നെ ഇന്ത്യയുടെ നടപടി ചൈനീസ് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ്.