Indian Army Recruitment: ഇന്ത്യൻ ആർമിയിൽ ജോലികൾ അന്വേഷിക്കുന്ന യുവാക്കൾക്ക് മികച്ച അവസരമുണ്ട്.ആർമി ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിന്റെ (ടിജിസി 137) വിജ്ഞാപനം പുറത്തിറക്കി കഴിഞ്ഞു. സിവിൽ എൻജിനീയറിങ്ങിൽ 11, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ 9, ഇലക്ട്രിക്കൽ 3, ഇലക്‌ട്രോണിക്‌സ് 6, മെക്കാനിക്കൽ 9, മറ്റ് എൻജിനീയറിങ് വിഭാഗങ്ങളിൽ 2 ഒഴിവുകളുണ്ട്. ആകെ 40 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തേണ്ടത്.
ഈ തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം?
ഇന്ത്യൻ ആർമിയിൽ ടിജിസിയുടെ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥിക്ക് ബന്ധപ്പെട്ട മേഖലയിൽ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സിന്റെ അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
പ്രായപരിധി
അപേക്ഷകരുടെ കുറഞ്ഞ പ്രായം 20 വയസ്സാണ് 27 വയസ്സ് കവിയാൻ പാടില്ല. അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ റിക്രൂട്ട്മെന്റിന് അർഹതയുള്ളൂ.
പ്രായപരിധി
എഞ്ചിനീയറിംഗ് ബിരുദത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന എസ്‌എസ്‌ബി അഭിമുഖത്തിനായി വിളിക്കും. അഭിമുഖം, വൈദ്യപരിശോധന എന്നിവക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്
അപേക്ഷാ ഫീസ്
ആർമി TGT 137 പരീക്ഷ 2022-23-ന് അപേക്ഷാ ഫീസ് ഇല്ല.താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...