Indian Army Recruitment 2024: ഇന്ത്യൻ ആർമിയിൽ ഷോട് സർവ്വീസ് കമ്മീഷൻ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഈ തസ്തികകളിലേക്ക് ജനുവരി 23 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി.  2024 ഫെബ്രുവരി 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 01:08 PM IST
  • ഈ തസ്തികകളിലേക്ക് ജനുവരി 23 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്
  • 2024 ഫെബ്രുവരി 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി
  • ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് വഴി ആകെ 381 തസ്തികകളിലേക്കാണ് നിയമനം
Indian Army Recruitment 2024: ഇന്ത്യൻ ആർമിയിൽ ഷോട് സർവ്വീസ് കമ്മീഷൻ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യൻ ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. സൈന്യത്തിൻറെ 63-ാം ഷോർട്ട് സർവ്വീസ് കമ്മീഷൻ ടെക്നിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒഴിവുകളിലേക്ക്  അപേക്ഷിക്കാം. യോഗ്യതകളടക്കം ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് joinindianarmy.nic.in വഴി അപേക്ഷ സമർപ്പിക്കാം.

പ്രധാനപ്പെട്ട വിശദാംശങ്ങൾ

ഈ തസ്തികകളിലേക്ക് ജനുവരി 23 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി.  2024 ഫെബ്രുവരി 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. എന്നാൽ താത്പര്യമുള്ള ഉദ്യോഗാർഥികൾ അവസാന തീയതിക്കായി കാത്തിരിക്കരുത്. ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് വഴി ആകെ 381 തസ്തികകളിലേക്കാണ് നിയമനം. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.

ആർക്കൊക്കെ

ബന്ധപ്പെട്ട മേഖലയിൽ എഞ്ചിനീയറിംഗ് പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. അവസാന വർഷ വിദ്യാർത്ഥികൾക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കോഴ്സ് ആരംഭിക്കുന്നതിന് മുമ്പ് ബിരുദം പാസായ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

ഒഴിവ് വിശദാംശങ്ങൾ

എസ്എസ്‌സി ടെക് പുരുഷന്മാർക്ക് 350, എസ്എസ്‌സി ടെക് വനിതകൾക്ക് 29, വിധവകൾക്കുള്ള ഡിഫൻസ് പേഴ്‌സണലിന് 2 എന്നിങ്ങനെ ആകെ 381 തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകർ 20 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം 1997 ഒക്ടോബർ 2 നും 2004 ഒക്ടോബർ 1 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം നൽകും. മെറിറ്റിലെ അവരുടെ റാങ്കും എഞ്ചിനീയറിംഗ് സ്ട്രീമിലെ തിരഞ്ഞെടുപ്പും അനുസരിച്ചായിരിക്കും ഇത്. ഇതോടൊപ്പം പരിശീലനത്തിൻ്റെ ദൈർഘ്യം 49 ആഴ്ചയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News