Ajay Banga: ലോകബാങ്കിന്റെ പ്രസിഡന്റായി ഇന്ത്യൻ വംശജനായ അജയ് ബംഗ

World Bank President: അജയ് ബംഗയെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് നാമനിർദ്ദേശം ചെയ്തത്. ഡേവിഡ് മാൽപാസാണ് നിലവിൽ ലോക ബാങ്ക് പ്രസിഡന്റ്.

Written by - Zee Malayalam News Desk | Last Updated : May 4, 2023, 06:57 AM IST
  • 2016-ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി അജയ് ബംഗയെ ആദരിച്ചിരുന്നു
  • മാസ്റ്റർകാർഡിന്റെ പ്രസിഡന്റും സിഇഒയുമായിരുന്നു അജയ് ബം​ഗ
Ajay Banga: ലോകബാങ്കിന്റെ പ്രസിഡന്റായി ഇന്ത്യൻ വംശജനായ അജയ് ബംഗ

ന്യൂഡൽഹി: ഇന്ത്യൻ വംശജനായ അജയ് ബംഗ ലോക ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ രണ്ടിനാണ് അജയ് ബം​ഗ ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേൽക്കുക. അഞ്ച് വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. 63 കാരനായ ബംഗയെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് നാമനിർദ്ദേശം ചെയ്തത്. ഡേവിഡ് മാൽപാസാണ് നിലവിൽ ലോക ബാങ്ക് പ്രസിഡന്റ്.

“2023 ജൂൺ രണ്ട് മുതൽ അഞ്ച് വർഷത്തേക്ക് ലോകബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ അജയ് ബംഗയെ ലോകബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു,” ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ബോർഡ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഈ നിർണായക നിമിഷത്തിൽ ലോക ബാങ്കിനെ നയിക്കാൻ പ്രാപ്തനാണ് എന്നതിനാൽ 63കാരനായ ബംഗയെ യുഎസ് നാമനിർദ്ദേശം ചെയ്യുമെന്ന് ഫെബ്രുവരിയിൽ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

ALSO READ: Operation Kaveri: ഓപ്പറേഷൻ കാവേരി; സുഡാനിൽ കുടുങ്ങിയ 278 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു

2016-ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി അജയ് ബംഗയെ ആദരിച്ചിരുന്നു. മാസ്റ്റർകാർഡിന്റെ പ്രസിഡന്റും സിഇഒയുമായിരുന്നു അജയ് ബം​ഗ. ജനറൽ അറ്റ്‌ലാന്റിക്കിൽ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, വേൾഡ് ബാങ്ക് എന്നീ രണ്ട് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ തലവനായ ആദ്യ ഇന്ത്യൻ-അമേരിക്കൻ വംശജനാണ് അദ്ദേഹം.

ലോകബാങ്ക് ഗ്രൂപ്പിന്റെ പ്രസിഡന്റ് ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡിന്റെ ചെയർ കൂടിയാണ്. ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അസോസിയേഷൻ, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ, മൾട്ടി-ലേറ്ററൽ ഇൻവെസ്റ്റ്‌മെന്റ് ഗ്യാരന്റി ഏജൻസി, ഇൻവെസ്റ്റ്‌മെന്റ് തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്റർനാഷണൽ സെന്റർ എന്നിവയുടെ അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ എന്നിവയുടെ ഡയറക്ടർ ബോർഡിന്റെ എക്‌സ് ഒഫീഷ്യോ ചെയർ കൂടിയാണ് പ്രസിഡന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News