Indian Railways Update: നമ്മുടെ രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും മികച്ചതുമായ ഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിന്‍ യാത്ര നടത്തുന്നത്.
ഇന്ത്യൻ റെയിൽവേ ഓരോ ദിവസവും നൂറുകണക്കിന് ട്രെയിനുകളാണ് പ്രവർത്തിപ്പിക്കുന്നത്. നിങ്ങൾ ഡിസംബർ മുതൽ ജനുവരി വരെ ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ ഈ വാര്‍ത്ത തീര്‍ച്ചയായും ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട വാർത്തയാണ്. അതായത്, 3 മാസത്തേക്ക് പല ട്രെയിനുകളും റദ്ദാക്കാനാണ് റെയിൽവേയുടെ തീരുമാനം. ചണ്ഡീഗഢിൽ നിന്ന് ആരംഭിക്കുന്ന ആല്ലെങ്കില്‍ അതുവഴി കടന്നുപോകുന്ന 14 ജോഡി ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ചതായി ഇതിനോടകം റെയിൽവേ അറിയിച്ചു.
Also Read: Mysterious Pneumonia outbreak: ചൈനയിൽ അജ്ഞാത രോഗം പടരുന്നു, ന്യൂമോണിയുടെ ലക്ഷണങ്ങള്‍, ലോകം വീണ്ടും ആശങ്കയില്‍
മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ചണ്ഡീഗഡ് ട്രാക്കിൽ ഓടുന്ന ചില ട്രെയിനുകൾ ഡിസംബർ മുതൽ മാർച്ച് വരെ റദ്ദാക്കിയതായി അംബാല ഡിവിഷൻ റെയിൽവേ മാനേജർ മൻദീപ് സിംഗ് ഭാട്ടിയ പറഞ്ഞു.
Also Read: Mars Transit 2023: 22 മാസങ്ങൾക്ക് ശേഷം, ചൊവ്വ സ്വന്തം രാശിയിൽ, ഈ രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍!!
റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് ചുവടെ: -
ട്രെയിൻ നമ്പർ 2241 - ചണ്ഡീഗഡ് - അമൃത്സർ എക്സ്പ്രസ്
ട്രെയിൻ നമ്പർ 12242 - - അമൃത്സർ - ചണ്ഡിഗഡ് എക്സ്പ്രസ്
ട്രെയിൻ നമ്പർ 14218 - ചണ്ഡീഗഡ് - പ്രയാഗ്‌രാജ് ഉഞ്ചഹാർ എക്സ്പ്രസ്
ട്രെയിൻ നമ്പർ. 14217 - പ്രയാഗ്‌രാജ് - ചണ്ഡിഗഡ് ഉഞ്ചഹാർ എക്സ്പ്രസ്
ട്രെയിൻ നമ്പർ. 14629 - ചണ്ഡീഗഡ് - ഫിറോസ്പൂർ എക്‌സ്പ്രസ്
ട്രെയിൻ നമ്പർ. 14630 - ഫിറോസ്പൂർ - ചണ്ഡിഗഡ് എക്സ്പ്രസ്
ട്രെയിൻ നമ്പർ. 14503 - കൽക്ക - ചണ്ഡീഗഡ് - കത്ര എക്സ്പ്രസ്
ട്രെയിൻ നമ്പർ. 14504 - കത്ര - ചണ്ഡീഗഡ് - കൽക്ക എക്സ്പ്രസ്
ട്രെയിൻ നമ്പർ. 22456 - കൽക്ക - ചണ്ഡീഗഡ് - ഷിർദ്ദി എക്സ്പ്രസ്
ട്രെയിൻ നമ്പർ. 22455 - ഷിർഡി - ചണ്ഡീഗഡ് - കൽക്ക എക്സ്പ്രസ്
ട്രെയിൻ നമ്പർ . 11905 - ആഗ്ര കാന്റ് - ചണ്ഡീഗഡ് - ഹോഷിയാർപൂർ എക്സ്പ്രസ്
ട്രെയിൻ നമ്പർ. 11906 - ഹോഷിയാർപൂർ - ചണ്ഡീഗഡ് - ആഗ്ര കാന്റ് എക്സ്പ്രസ്
യാർഡ് പുനർനിർമ്മാണം നടക്കുന്നതിനാലാണ് ചണ്ഡീഗഡ് അമൃത്സർ എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ കുറച്ചുകാലത്തേക്ക് റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
യാർഡ് പുനർനിർമ്മാണം കാരണം ഏതൊക്കെ ട്രെയിനുകളെ ബാധിക്കും?
ചണ്ഡീഗഡ് - അമൃത്സർ എക്‌സ്‌പ്രസ് ഡിസംബർ 1 മുതൽ 2024 മാർച്ച് 1 വരെ
അമൃത്‌സർ - ചണ്ഡീഗഡ് - ലാൽകുവാൻ എക്‌സ്‌പ്രസ് ഡിസംബർ 2 മുതൽ ഫെബ്രുവരി 24 വരെ
ചണ്ഡീഗഡ് - പ്രയാഗ്‌രാജ് ഉഞ്ചഹാർ എക്‌സ്‌പ്രസ് ഡിസംബർ 1 മുതൽ മാർച്ച് 1 വരെ
ചണ്ഡിഗഡ് - ഫിറോസ്‌പൂർ എക്‌സ്പ്രസ് ഡിസംബർ 1 മുതൽ ഡിസംബർ 1 വരെ 29 ഫെബ്രുവരി വരെ
കൽക്ക- ചണ്ഡീഗഡ്- കത്ര എക്സ്പ്രസ് ഡിസംബർ 1 മുതൽ 27 ഫെബ്രുവരി വരെ
കൽക്ക- ചണ്ഡീഗഡ് - ഷിർദി എക്സ്പ്രസ് ഡിസംബർ 3 മുതൽ മാർച്ച് 2 വരെ
ആഗ്ര കാന്റ്- ചണ്ഡീഗഡ്- ഹോഷിയാർപൂർ എക്സ്പ്രസ് 27, 28, 29, 30 ഡിസംബർ, 1 2024 ജനുവരി, 3 ജനുവരി മുതൽ 6 ഫെബ്രുവരി 2024 വരെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.