ഗസ്സയിലെ ഖാന്‍ യൂനിസിലെ നസ്സര്‍ ആശുപത്രിയില്‍ അഞ്ച് രോഗികള്‍ ചികിത്സ മുടങ്ങിയതിനെ തുടർന്ന് മരിച്ചു മരിച്ചു. മരണ കാരണം ഇസ്രയേല്‍ വൈദ്യുതി ബന്ധം വിഛേദിച്ചതാണെന്നാണ് മാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നത്. സംഭവം അപലപനീയമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യാഴാഴ്ച നിരവധി പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഖാന്‍ യൂനിസിലെ ആശുപത്രിയില്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. വെള്ളം ചൂടാക്കാനോ ഭക്ഷണം പാകം ചെയ്യാനോ പോലും ഉള്ള സൊകര്യം ആശുപത്രിയിൽ ഉണ്ടായില്ലെന്നും, ഇതിനിടെ രണ്ടു ഗർഭിണികൾ ആശുപത്രിയിൽ പ്രസവിക്കുകയും ചെയ്തുവെന്ന് അധികൃതർ പറയുന്നു.
ALSO READ: "കൈ" വിടുമോ കമല്‍ നാഥ്? ഊഹാപോഹങ്ങൾക്കിടെ കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മകനും ഡൽഹിയില്‍!!
അതേസമയം അമേരിക്ക ഗസ്സയ്ക്കെതിരായി വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുമ്പോഴും ഇസ്രയേലിലേക്ക് കൂടുതല്‍ ബോംബുകളും ആയുധങ്ങളും അയയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. KMU-572 ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിയന്‍സും (JDAMs) MK-82 500 പൗണ്ട് (227kg) ബോംബുകളും ഉള്‍പ്പെടുന്നതാണ് ആയുധങ്ങളെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ്എംയു-139 ബോംബുകള്‍ അയക്കുന്ന കാര്യവും യുഎസ് പരിഗണിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക സഹായമാണ് യുഎസ് ഇസ്രയേലിന് നല്‍കാനൊരുങ്ങുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.