ജയ്പൂര്‍: ജയ്പുരിനടുത്തുള്ള ഖാതോലായി ഗ്രാമത്തില്‍ ട്രാൻസ്ഫോർമർ സ്ഫോടനം നടന്ന സ്ഥലം ജയ്പൂര്‍ റൂറൽ എം.പിയും കേന്ദ്രമന്ത്രിയുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
എന്നാല്‍ ഇന്നലെയുണ്ടായ ട്രാൻസ്ഫോർമർ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കൂടാതെ 7 പേര് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
പൊട്ടിത്തെറിയില്‍ ട്രാൻസ്ഫോർമറില്‍നിന്നുള്ള എണ്ണ വീണത് കൂടുതല്‍ ദുരന്തം സൃഷ്ടിച്ചു. ഉത്തരേന്ത്യയില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ഒരു പ്രത്യേക ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇന്നലെ അപകട വിവരം അറിഞ്ഞയുടനെ ജില്ലാധികാരിയും പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.
14 killed&7 injured after transformer exploded in Jaipur's Shahpura.Union Minister and Jaipur Rural MP Rajyavardhan Rathore visited the site pic.twitter.com/3nEQZWXkk7
— ANI (@ANI) November 1, 2017