ശ്രീനഗർ: ജമ്മു കശ്മീരിലെ (Jammu Kashmir) പൂഞ്ച് ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ കാണാതായ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (JCO) ഉൾപ്പെടെ രണ്ട് സൈനികരുടെ മൃതദേഹം കരസേന കണ്ടെത്തി. 48 മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് (Encounter) ഏറ്റുമുട്ടലുണ്ടായത്.
രണ്ട് സൈനികരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ജമ്മു കശ്മീരിലെ സമീപകാലത്തെ വലിയ ഏറ്റുമുട്ടലിൽ നഷ്ടപ്പെട്ട സൈനികരുടെ എണ്ണം ഒൻപതായി. വ്യാഴാഴ്ച ഭീകരർ നടത്തിയ ആക്രമണത്തിനിടെ ജെസിഒ ഉൾപ്പെടെ രണ്ട് സൈനികരെ കാണാതാകുകയായിരുന്നു. തുടർന്ന് പൂഞ്ചിലെ മെൻധറിലെ നാർ ഖാസ് വനത്തിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനിടെ സുബേദാർ അജയ് സിംഗും നായിക് ഹരേന്ദ്ര സിംഗും കൊല്ലപ്പെട്ടതായി കണ്ടെത്തിയെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
ALSO READ: Chhattisgarh: റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
മെൻധറിലെ നാർ ഖാസ് വനമേഖലയിൽ ഇന്ന് രാവിലെയും ഏറ്റുമുട്ടൽ നടന്നു. ഉൾവനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താൻ സൈന്യം ശക്തമായ ആക്രമണം നടത്തി. ദേരാ കി ഗാലിയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യം തിങ്കളാഴ്ച തെരച്ചിൽ നടത്തിയിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ജെസിഒ ഉൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് വ്യാഴാഴ്ച മുതൽ പൂഞ്ച്-ജമ്മു ഹൈവേ അടച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...