ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം എന്നതടക്കമുള്ള നിരവധി വിധികൾ പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും. ബുധനാഴ്‌ചയായിരുന്നു കോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.
2016-ലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. കേരള ഹൈക്കോടതിയുടെ 31ാമത് ചീഫ് ജസ്റ്റീസ് കൂടിയായിരുന്നു അദ്ദേഹം. അയോധ്യ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ വിധി പ്രസ്ഥാവിച്ച ബഞ്ചില്‍ അംഗമായിരുന്നു.
ALSO READ: Supreme Court : അവളെ വിവാഹം കഴിക്കുമോ നിങ്ങൾ? കോടതി തുറന്ന് ചോദിച്ചു
ഉത്തര്‍പ്രദേശ് ജൗണ്‍പൂരിൽ 1956-ലാണ് അദ്ദേഹം ജനിച്ചത്.അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടി. 1979 മുതല്‍ അഭിഭാഷകനായി അലഹാബാദ് കോടതിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
2001 ഏപ്രില്‍ 24ന് അലഹാബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി. 2015 മാർച്ച് മുതൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...