ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ 48ാമത് ചീഫ് ജസ്റ്റിസായി എന്‍.വി. രമണ (justice Nv Ramana) ചുമതലയേറ്റു. ജസ്റ്റിസ് എസ്.എ. ബോബ്ഡെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. രാഷ്ട്രപതി ഭവനില്‍ രാവിലെ 11-ന് അദ്ദേഹത്തിൻറെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. കുറച്ച് ആളുകളെ മാത്രമേ ചടങ്ങിൽ പങ്കെടുപ്പിച്ചുള്ളൂ.
2022 ഓഗസ്റ്റ് 26 വരെയാണ് എന്‍.വി. രമണയുടെ കാലാവധി. റഫാല്‍, ജമ്മു കഷ്മീര്‍ , സിഎഎ - എന്‍ആര്‍സി അടക്കമുള്ള നിരവധി കേസുകളും എന്‍.വി. രമണ പരിഗണിക്കും. 2022 ഒാഗസ്റ്റ് 26 വരെ സർവ്വീസ് ബാക്കി നിൽക്കുമ്പോഴാണ് എൻ.വി രമണ ഇന്ത്യയുടെ പരോമന്നത നീതി പീഠത്തിൻറെ ( Supreme Court) കസേരയിലേക്ക് ഇരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ALSO READ: Breaking : NV Ramana അടത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റസ് ? NV Ramana യെ നിർദേശിച്ച് CJI SA Bobde
ആന്ധ്രാപ്രദേശ് കൃഷ്ണാ ജില്ലയിലെ പൊന്നവാരം ഗ്രാമത്തിലെ കാർഷിക കുടുംബത്തിലാണ് ജസ്റ്റിസ് നൂത്തലപതി വെങ്കട രമണ എന്ന എൻ.വി രമണ (Nv Ramana) ജനിച്ചത്. സ്വയ പ്രയ്തനം കൊണ്ടാണ് അദ്ദേഹം പഠിച്ചതും വളർന്നതും. 1983-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അദ്ദേഹം വക്കീലായി എൻറോൾ ചെയ്തു.
ALSO READ: Justice NV Ramana യ്‌ക്കെതിരെയുള്ള ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ പരാതി Supreme Court തള്ളി
2000-ത്തിലായിരുന്നു ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്. 2013-ൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും, 2014 ഒാടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായും അദ്ദേഹം നിയമിതനായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.