Kejriwal vs ED: സമൻസിന്‍റെ നിയമസാധുത, ഏജൻസിയുടെ പ്രതികരണം തേടി ഹൈക്കോടതി

Kejriwal vs ED:  കോടതിയുടെ നിര്‍ദ്ദേശത്തോട് വിയോജിപ്പ്‌ ഉണ്ട് എങ്കിലും  മറുപടി നല്‍കുമെന്നു ED നിയമ സംഘം പ്രതികരിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വിയും വിക്രം ചൗധരിയുമാണ്  കേജ്‌രിവാളിന് വേണ്ടി ഹാജരായത്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 03:42 PM IST
  • എക്സൈസ് നയ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തനിക്ക് അയച്ച എല്ലാ സമൻസുകളും ചോദ്യം ചെയ്താണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
Kejriwal vs ED: സമൻസിന്‍റെ നിയമസാധുത, ഏജൻസിയുടെ പ്രതികരണം തേടി ഹൈക്കോടതി

Kejriwal vs ED: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തവലനുമായ അരവിന്ദ് കേജ്‌രിവാൾ തനിക്ക് ലഭിച്ച ED സമൻസുകളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിന്‍റെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി.  ഹര്‍ജിയില്‍ ഏപ്രില്‍ 22 ന് വാദം കേള്‍ക്കും.

Also Read:  Badaun Murder: ബാർബർ എന്തുകൊണ്ട് കുട്ടികളെ കൊലപ്പെടുത്തി? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  
 
കോടതിയുടെ നിര്‍ദ്ദേശത്തോട് വിയോജിപ്പ്‌ ഉണ്ട് എങ്കിലും  മറുപടി നല്‍കുമെന്നു ED നിയമ സംഘം പ്രതികരിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വിയും വിക്രം ചൗധരിയുമാണ്  കേജ്‌രിവാളിന് വേണ്ടി ഹാജരായത്. 

Also Read:  Mars Transit 2024: ഗ്രഹങ്ങളുടെ അധിപൻ ഈ രാശിക്കാരുടെ മേല്‍ ഭാഗ്യം വര്‍ഷിക്കും!! സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഉറപ്പ്  
 
ഹര്‍ജിയില്‍  2024 ഏപ്രിൽ 22-ന് വാദം കേൾക്കാൻ കോടതി നിശ്ചയിച്ചിരിയ്ക്കുകയാണ്. എക്സൈസ് നയ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തനിക്ക് അയച്ച എല്ലാ സമൻസുകളും ചോദ്യം ചെയ്താണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്  കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.  

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേ അയച്ച സമസുകള്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ നിരവധി വകുപ്പുകളുടെ വൈരുദ്ധ്യങ്ങളും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

ഏജൻസി പുറപ്പെടുവിച്ച സമൻസുകൾ പാലിക്കാത്തതിന് ഇഡി നൽകിയ രണ്ട് പരാതികളിൽ കഴിഞ്ഞയാഴ്ച റൂസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഈ സമയം കേജ്‌രിവാൾ കോടതിയിൽ ഹാജരായിരുന്നു.

നയരൂപീകരണം, അന്തിമ രൂപീകരണത്തിന് മുമ്പ് നടന്ന യോഗങ്ങൾ, കൈക്കൂലി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കേജ്‌രിവാളിന്‍റെ മൊഴി രേഖപ്പെടുത്താൻ ഏജൻസി ആഗ്രഹിക്കുന്നുവെന്നാണ് ED പറയുന്നത്.  രണ്ട് മുതിർന്ന എഎപി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിംഗും കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി മനീഷ് സിസോദിയ ജയിലിലാണ്.  

ED സമർപ്പിച്ച ആറാമത്തെ കുറ്റപത്രത്തിൽ, ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി എഎപി മദ്യ നയം വഴി നേടിയ 45 കോടി രൂപ ഉപയോഗിച്ചതായി അവകാശപ്പെടുന്നു. 
 
ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയെ ഫെബ്രുവരി 26ന് പലവട്ടം ചോദ്യം ചെയ്യലിനൊടുവിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഒക്‌ടോബർ അഞ്ചിനാണ് രാജ്യസഭാംഗമായ സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News