Lakshadweep: സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഭരണകൂടം; വികസനത്തിനെന്ന് വാദം

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമകളെ അറിയിക്കാതെ സ്വകാര്യ ഭൂമിയിൽ കൊടി നാട്ടിയതായാണ് പരാതി

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 01:39 PM IST
  • 2021ൽ ഇറക്കിയ എൽഡിഎആർ സംബന്ധിച്ച കരട് രൂപരേഖയുടെ പശ്ചാത്തലത്തിലാണ് നടപടി
  • ലക്ഷദ്വീപിലെ വികസന പ്രവ‍ർത്തനങ്ങൾക്ക് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കരട് രൂപരേഖ തയ്യാറാക്കിയത്
  • ഇതിനെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുകയാണ്
  • ദ്വീപിൽ നടപ്പാക്കുന്ന വിവാദ ഉത്തരവുകൾ നടപ്പാക്കാൻ ഉദ്യോ​ഗസ്ഥ‍ർക്ക് മേൽ സമ്മർദ്ദമുണ്ട്
Lakshadweep: സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഭരണകൂടം; വികസനത്തിനെന്ന് വാദം

കവരത്തി:  ലക്ഷദ്വീപിൽ (Lakshadweep) സ്വകാര്യ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. സ്വകാര്യ ഭൂമിയിൽ ഭരണകൂടം (Administration) കൊടി നാട്ടിയെന്ന് പരാതി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമകളെ അറിയിക്കാതെ സ്വകാര്യ ഭൂമിയിൽ കൊടി നാട്ടിയതായാണ് പരാതി.

2021ൽ ഇറക്കിയ എൽഡിഎആർ സംബന്ധിച്ച കരട് രൂപരേഖയുടെ പശ്ചാത്തലത്തിലാണ് നടപടി. ലക്ഷദ്വീപിലെ വികസന പ്രവ‍ർത്തനങ്ങൾക്ക് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കരട് രൂപരേഖ തയ്യാറാക്കിയത്. ഇതിനെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രക്ഷോഭങ്ങൾ (Protest) തുടരുകയാണ്.

ALSO READ: Lakshadweep: ലക്ഷദ്വീപിൽ കരിദിനം ആചരിക്കുന്നു; പ്രതിഷേധം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപ് സന്ദർശിക്കുന്നതിനിടെ; വീടുകളിലെ കരിങ്കൊടികൾ നീക്കാൻ ശ്രമിച്ച് പൊലീസ്

ദ്വീപിൽ നടപ്പാക്കുന്ന വിവാദ ഉത്തരവുകൾ നടപ്പാക്കാൻ ഉദ്യോ​ഗസ്ഥ‍ർക്ക് മേൽ സമ്മർദ്ദമുണ്ട്. ഇതേ തുടർന്നാണ് പുതിയ നീക്കം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ  പ്രഫുൽ കോഡ പട്ടേൽ ദ്വീപ് സന്ദർശിച്ചതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി ഉദ്യോ​ഗസ്ഥർ മുന്നോട്ട് പോകുന്നത്.

അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപ് സന്ദർശിച്ച ദിവസം വീടുകളിൽ കരിങ്കൊടി (Black Flag) സ്ഥാപിച്ചും കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കുകളും ധരിച്ചാണ് ജനങ്ങൾ പ്രതിഷേധിച്ചത്. അതേസമയം, കറുത്ത കൊടികൾ സ്ഥാപിച്ച വീടുകളുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേഷന്റെ വിവാദ നടപടികൾ തുടരുകയാണ്. ബം​ഗാരം ദ്വീപിലെ ടൂറിസം നടത്തിപ്പിന്റെ അവകാശം പൂർണമായും കോർപ്പറേറ്റുകൾക്ക് കൈമാറാനും നീക്കം നടക്കുകയാണ്. നേരത്തെ ബം​ഗാരം ദ്വീപിലെ ടൂറിസം പ്രവർത്തനങ്ങൾ അഡ്മിനിസ്ട്രേഷൻ നേരിട്ടാണ് നടത്തിയിരുന്നത്. ഇതാണ് കോർപ്പറേറ്റുകൾക്ക് കൈമാറാൻ നീക്കം നടക്കുന്നത്.

ALSO READ: Lakshadweep അഡ്മിനിസ്ട്രേഷൻ വിവാദ നടപടികൾ തുടരുന്നു; ടൂറിസം നടത്തിപ്പിന്റെ അവകാശം പൂർണമായി കോർപ്പറേറ്റുകൾക്ക് നൽകാൻ നീക്കം

സ്പോർട്സ് സൊസൈറ്റിയുടെ കീഴിലുണ്ടായിരുന്ന ടൂറിസം നടത്തിപ്പ് കോർപ്പറേറ്റ് കമ്പനികൾക്ക് നൽകാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേറ്റർ നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്. ടൂറിസം പ്രവർത്തനങ്ങൾ കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിന്റെ ഭാ​ഗമായുള്ള ടെണ്ടർ നടപടികൾ പുരോ​ഗമിക്കുകയാണ്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദ്വീപിൽ പ്രതിഷേധം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News