Lok Sabha Election 2024: മീററ്റിൽ നിന്ന് പ്രധാനമന്ത്രി മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

Lok Sabha Election 2024: മാർച്ച് 31 ന് മീററ്റിൽ നിന്ന് ആരംഭിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി  പൊതു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 10:38 PM IST
  • പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് പ്രചാരണം ആരംഭിക്കുന്നതിന്‍റെ പിന്നില്‍ ഒരു കാരണമുണ്ട്. ഇത്തവണ 370 സീറ്റുകൾ എന്ന ലക്ഷ്യത്തിലെത്തണമെങ്കില്‍ പടിഞ്ഞാറൻ യുപി പിടിച്ചെടുക്കണം എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്.
Lok Sabha Election 2024: മീററ്റിൽ നിന്ന് പ്രധാനമന്ത്രി മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

Lok Sabha Election 2024: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ പ്രധാനമന്ത്രി മോദി.  മൂന്നാം മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ട് മുന്നോട്ടു നീങ്ങുന്ന ബിജെപിയുടെ പ്രചാരണ പരിപാടികള്‍ മാർച്ച് 31ന് ഉത്തര്‍ പ്രദേശിലെ മീററ്റിൽ നിന്ന് പ്രധാനമന്ത്രി മോദി ആരംഭിക്കും.

Also Read: Lok Sabha Election 2024: ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് വരുണ്‍ ഗാന്ധി  

 

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് പ്രചാരണം ആരംഭിക്കുന്നതിന്‍റെ പിന്നില്‍ ഒരു കാരണമുണ്ട്. ഇത്തവണ 370 സീറ്റുകൾ എന്ന  ലക്ഷ്യത്തിലെത്തണമെങ്കില്‍ പടിഞ്ഞാറൻ യുപി പിടിച്ചെടുക്കണം എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്.

Also Read: Shani Surya Yuti End: കഷ്ടകാലം അവസാനിച്ചു, ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണ്ണകാലം!!

മാർച്ച് 31 ന് മീററ്റിൽ നിന്ന് ആരംഭിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി  പൊതു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ മീററ്റ് തിരഞ്ഞെടുത്തതിനും കാരണമുണ്ട്. മീററ്റ് ലോക്‌സഭാ  സീറ്റില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അരുൺ ഗോവിലാണ്. 1980 കളിൽ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത  രാമാനന്ദ് സാഗറിന്‍റെ രാമായണത്തിലെ ശ്രീരാമനെ അവതരിപ്പിച്ചത് അരുൺ ഗോവിലാണ്. പരമ്പര സംപ്രേഷണത്തിന് ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് അംഗീകാരം ലഭിക്കുകയാണ്. രാമ ക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം അരുൺ ഗോവിലിന് ബിജെപി നല്‍കുന്ന അംഗീകാരം കൂടിയാണ് ഇത്.  

2014ൽ ഈ  പ്രദേശത്തെ 27ൽ 24 സീറ്റും ബിജെപി നേടിയെങ്കിലും 2019ൽ ഇത് 19 ആയി കുറഞ്ഞു, 8 സീറ്റുകള്‍ എസ്പി-ബിഎസ്പി സഖ്യം നേടി. 2019ൽ നേരിയ ഭൂരിപക്ഷത്തിനാണ് മീററ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയം നേടിയത്. 

ഉത്തര്‍ പ്രാദേശില്‍ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കിടെയില്‍ ആർഎൽഡി, എസ്‌ബിഎസ്‌പി, അപ്‌നാ ദൾ (എസ്), നിഷാദ് പാർട്ടി തുടങ്ങിയ പാർട്ടികൾ ഉൾപ്പെടുന്ന ശക്തമായ ഒരു സഖ്യത്തെ ഉത്തര്‍ പ്രദേശില്‍ ബിജെപി നയിക്കുന്നു. അതേസമയം, സമാജ്‌വാദി പാർട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം രൂപീകരിച്ചപ്പോള്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി സ്വതന്ത്രമായി തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. 

ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും വലിയ എംപിമാരുടെ സംഘമായ 80 പേരെ ലോക്‌സഭയിലേയ്ക് അയക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്‍റെ ഏഴ് ഘട്ടങ്ങളിലും പങ്കെടുക്കും. 

ഏപ്രിൽ 19, ഏപ്രിൽ 26,  മെയ് 7, മെയ് 13, മെയ് 20, മെയ് 23, ജൂൺ 1 തീയതികളിൽ ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും.  ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും.

 

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News