ആറാം ഘട്ട വോട്ടെടുപ്പ് നാളെ

​ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആ​റാം ഘ​ട്ട​ വോ​​ട്ടെ​ടു​പ്പ്​ നാളെ. 

Last Updated : May 11, 2019, 05:37 PM IST
ആറാം ഘട്ട വോട്ടെടുപ്പ് നാളെ

ന്യൂ​ഡ​ല്‍​ഹി: ​ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആ​റാം ഘ​ട്ട​ വോ​​ട്ടെ​ടു​പ്പ്​ നാളെ. 

7​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 59 മ​ണ്ഡ​ല​ങ്ങ​ളിലാണ് ​ആ​റാം ഘ​ട്ട​ത്തില്‍ വോ​​ട്ടെ​ടു​പ്പ് നടക്കുക. ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 

ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയില്‍ 7ഉം ഹരിയാനയില്‍ 11ഉം ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്.
 
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സു​ല്‍​ത്താ​ന്‍പൂ​രി​ല്‍ മ​ത്സ​രി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക ഗാ​ന്ധി, അ​​സം​ഗ​ഢി​ല്‍ സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി അദ്ധ്യക്ഷന്‍ അ​ഖി​ലേ​ഷ്​ യാ​ദ​വ്, മധ്യപ്രദേശിലെ ഭോ​പ്പാ​ലി​ല്‍ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ്​ സ്​​ഥാ​നാ​ര്‍​ഥി ദി​ഗ്​​വി​ജ​യ്​ സിംഗ്, ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്, അജയ് മാക്കന്‍, ബിജെപി സ്ഥാനാര്‍ഥിയും ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍, ബിജെപി നേതാവ് മീനാക്ഷി ലേഖി, ബീഹാറില്‍ കേന്ദ്രമന്ത്രി രാധ മോഹന്‍ സിംഗ് തുട​ങ്ങി​യ​ പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് 14, ഹ​രി​യാ​ന 10, മ​ധ്യ​പ്ര​ദേ​ശ് 8, ബീഹാ​ര് 8‍, പ​ശ്ചി​മ ബം​ഗാ​ള്‍ 8, ഡ​ല്‍​ഹി 7, ഝാ​ര്‍​ഖ​ണ്ഡ്​ 4 എ​ന്നി​ങ്ങ​നെയാണ്  ഞായറാഴ്ച തി​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 

 

Trending News